Friday, April 19, 2024
HomeIndiaമന്ത്രിസ്ഥാനം വിട്ട സ്വാമി പ്രസാദ് മൗര്യയ്ക്ക് പണി കൊടുത്ത് ബി ജെ പി, 2014ല്‍ നടത്തിയ...

മന്ത്രിസ്ഥാനം വിട്ട സ്വാമി പ്രസാദ് മൗര്യയ്ക്ക് പണി കൊടുത്ത് ബി ജെ പി, 2014ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

ലക്ക്നൗ: ഉത്തര്‍പ്രദേശിലെ ബി ജെ പി മന്ത്രസഭയില്‍ അംഗമായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവച്ച്‌ ബി ജെ പി വിടുന്നതിന്റെ സൂചനകള്‍ നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിനെതിരായ പഴയ കേസ് കുത്തിപ്പൊക്കി യു പി സര്‍ക്കാര്‍.

2014ല്‍ സ്വാമി പ്രസാദ് മൗര്യ ഹിന്ദു ദൈവങ്ങളെ അപമാനിച്ച്‌ കൊണ്ട് നടത്തി പ്രസംഗത്തിനെതിരെയാണ് ഇപ്പോള്‍ കെസെടുത്തിരിക്കുന്നത്. കേസില്‍ മൗര്യയ്‌ക്കെതിരെ വാറണ്ട് അയച്ച സുല്‍ത്താന്‍പൂ‌ര്‍ കോടതി കേസിലെ വിചാരണയ്ക്ക് വേണ്ടി ജനുവരി 24ന് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു.

2014ല്‍ സമാജ്‌വാദി പാ‌ര്‍ട്ടി അംഗമായിരുന്ന അവസരത്തിലായിരുന്നു മൗര്യ വിദ്വേഷ പ്രസംഗം നടത്തിയത്. തുടര്‍ന്ന് 2016ല്‍ അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

യോഗി മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ച ശേഷം സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനെ കാണുകയും പാര്‍ട്ടിയില്‍ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ദളിത് പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബിജെപി സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു താന്‍ രാജി വച്ചതെന്നാണ് മൗര്യ വെളിപ്പെടുത്തിയത്.

കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ രാജി വയ്‌ക്കുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ബിഎസ്‌പിയില്‍ നിന്നുമാണ് മൗര്യയും ബിജെപിയിലേക്ക് എത്തിയത്. റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാഖ്യ എന്നീ എംഎല്‍എമാരും കഴിഞ്ഞ ദിവസം മൗര്യയ്‌ക്കൊപ്പം രാജി വച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular