Thursday, April 25, 2024
HomeKeralaഅന്‍സിലിനെ കൊലപ്പെടുത്താനായി ഫോണ്‍ ചെയ്ത് വീട്ടില്‍ നിന്നിറക്കിയത് കൊലയാളി സംഘമെന്ന് സംശയം; കഴുത്തിന് വെട്ടേറ്റ് അന്‍സില്‍...

അന്‍സിലിനെ കൊലപ്പെടുത്താനായി ഫോണ്‍ ചെയ്ത് വീട്ടില്‍ നിന്നിറക്കിയത് കൊലയാളി സംഘമെന്ന് സംശയം; കഴുത്തിന് വെട്ടേറ്റ് അന്‍സില്‍ മരിച്ചത് രാത്രി എട്ടുമണിയോടെ വന്ന കോള്‍ എടുത്ത് വീടിന് പുറത്തിറങ്ങിയതോടെ

കൊച്ചി: കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് ഫോണ്‍ ചെയ്ത്‌ വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി.

വട്ടപ്പറമ്ബില്‍ സാജുവിന്റെ മകന്‍ അന്‍സിലിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊന്നത്. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച്‌ ഇറക്കിയതെന്നാണ് പൊലീസ് കരുതുന്നത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി ഒമ്ബതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം അന്‍സിലിനെ വെട്ടിയത്.

കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്ബാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സില്‍. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതക കാരണം വ്യക്തമല്ല. സംഭവ സ്ഥലത്തുനിന്ന് ഒരുമൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular