Thursday, April 25, 2024
HomeKeralaകൊറോണ, ഒമിക്രോണ്‍ വ്യാപനം കൂടുന്നു: പ്രതിരോധ നടപടികള്‍ ഫലം കണ്ടില്ല, സംസ്ഥാനത്ത് നാളെ വീണ്ടും അവലോകന...

കൊറോണ, ഒമിക്രോണ്‍ വ്യാപനം കൂടുന്നു: പ്രതിരോധ നടപടികള്‍ ഫലം കണ്ടില്ല, സംസ്ഥാനത്ത് നാളെ വീണ്ടും അവലോകന യോഗം, പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: കൊറോണ വൈറസിന്റേയും പുതിയ വകഭേദം ഒമിക്രോണിന്റേയും വ്യാപന പശ്ചാത്തലത്തില്‍ നാളെ വീണ്ടും അവലോകന യോഗം ചേരും.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള യോഗത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സ്‌കൂള്‍, ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. വാരാന്ത്യ നിയന്ത്രണം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോള്‍ ഇല്ലെന്നാണ് അവലോകന യോഗത്തില്‍ തീരുമാനിച്ചത്.

സ്‌കൂളുകള്‍ അടക്കേണ്ട സാഹചര്യം നിലവിലില്ല. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തില്‍ സ്വീകരിക്കുമെന്നും മറ്റ് തീരുമാനങ്ങളെ കുറിച്ച്‌ വൈകാതെ അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിരോധ മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

അതേസമയം പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി എന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സിപിഎമ്മിന്റെ കൂട്ട തിരുവാതിരക്കളിയും കോഴിക്കോട് ജില്ലാ സമ്മേളനവും നടന്നത് വ്യാപക വിമര്‍ശനത്തിനും വഴിയൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം 12742 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular