Friday, April 19, 2024
HomeIndiaപന്നിയുടെ ഹൃദയം മനുഷ്യനില്‍; പരീക്ഷണം കാല്‍ നൂറ്റാണ്ട് മുന്‍പ് നടത്തിയിരുന്നു; നിയമവിരുദ്ധമായ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍...

പന്നിയുടെ ഹൃദയം മനുഷ്യനില്‍; പരീക്ഷണം കാല്‍ നൂറ്റാണ്ട് മുന്‍പ് നടത്തിയിരുന്നു; നിയമവിരുദ്ധമായ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അറസ്റ്റിലാവാന്‍ കാരണം ഇതാണ്

കൊല്‍ക്കത്ത: വൈദ്യശാസ്ത്ര രംഗത്ത് വലിയ ചലനം തന്നെ സൃഷ്ടിച്ചുകൊണ്ട് ജനിതക മാറ്റം വരുത്തി പന്നിയുടെ ഹൃദയം മനുഷ്യനില്‍ പരീക്ഷിച്ച വാര്‍ത്ത ആണിപ്പോള്‍ ലോകം ശ്രദ്ധിക്കുന്നത്.

എന്നാല്‍ കാല്‍ നൂറ്റാണ്ട് മുന്‍പ് തന്നെ ഇത്തരത്തില്‍ പരീക്ഷണം നടത്തിയിരുന്നു. ഡോ. ധാനി റാം ബറുവ എന്ന ഡോക്ടറാണ് 1997 ല്‍ 32 വയസ്സുകാരനില്‍ പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ത്തത്. ഒരാഴ്ചയോളം ജീവിച്ച പുര്‍ണോ സൈക്കിയ എന്ന രോഗി പിന്നീട് മരിച്ചു. നിയമവിരുദ്ധമായ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അറസ്റ്റിലുമായി.

6 വര്‍ഷം മുന്‍പ് തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് സംസാര ശേഷി നഷ്ടപ്പെട്ടിരിക്കുകയാണ് 72 കാരനായ ഡോ.ബറുവയ്ക്ക്. പക്ഷേ, മേരിലാന്‍ഡ് സ്കൂള്‍ ഓഫ് മെഡിസിനിലെ പരീക്ഷണത്തില്‍ ഡോക്ടര്‍ ആഹ്ലാദവാനാണെന്ന് ബന്ധുക്കളും പഴയ സഹപ്രവര്‍ത്തകരും പറയുന്നു.

ഹൃദയത്തില്‍ വലിയ ദ്വാരമുണ്ടായിരുന്ന യുവാവിലാണ് ഡോ. ബറുവ പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. ഇംഗ്ലണ്ടില്‍ നിന്ന് എഫ്‌ആര്‍സിഎസ് പൂര്‍ത്തിയാക്കിയ അദ്ദേഹം ഹോങ്കോങ്ങില്‍ നിന്നുള്ള ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോനാഥന്‍ ഹോയുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്.

അണുബാധയെ തുടര്‍ന്ന് രോഗി മരിച്ചപ്പോള്‍ ഇരു ഡോക്ടര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലായ ഇരുവരും ജാമ്യത്തിലിറങ്ങി. ഗുവാഹത്തി നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗവേഷണകേന്ദ്രം ആളുകള്‍ അടിച്ചുതകര്‍ത്തു. കിറുക്കന്‍ എന്ന ചീത്തപ്പേരു ലഭിച്ച ബറുവ പക്ഷേ, വൈകാതെ വീണ്ടും ജനപ്രിയനായി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തത്സമയ വീഡിയോകള്‍ക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പില്‍ അം​ഗമാകുക..

ഫേസ്ബുക്കില്‍ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular