Saturday, April 20, 2024
HomeKeralaതോല്‍വിയറിയാതെ പത്ത് മത്സരങ്ങള്‍! അമ്ബരപ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്

തോല്‍വിയറിയാതെ പത്ത് മത്സരങ്ങള്‍! അമ്ബരപ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജൈത്രയാത്ര തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചുവിട്ടത്.

പ്രധിരോധ താരങ്ങളായ നിഷു കുമാറും ഹര്‍മന്‍ജോത് ഖബ്രയുമാണ് കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഗോളുകള്‍ നേടിയത്. രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

എട്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തോല്‍വി വഴങ്ങാത്ത തുടര്‍ച്ചയായ പത്താം മത്സരമാണിത്. ബ്ലാസ്റ്റേഴ്സിന്റെ സര്‍വകാല റെക്കോര്‍ഡ് കൂടിയാണിത്. ഇന്നത്തെ മൂന്നു പോയിന്റോടു കൂടി, 11 മത്സരങ്ങളില്‍ നിന്നായി അഞ്ച് വീതം വിജയവും സമനിലയും ഒരു തോല്‍വിയുമടക്കം 20 പോയിന്റുകള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ്.

മുന്നേറ്റ നിരയ്ക്ക് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിരോധമൊരുക്കുന്നവര്‍ ഗോള്‍ കണ്ടെത്തുന്നു. അവര്‍ എതിര്‍ ടീമിന്റെ ബോക്‌സിനുള്ളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. തിരിച്ച്‌ അതേ വേഗത്തില്‍ സ്വന്തം ബോക്‌സിലെത്തി പ്രതിരോധ ചുമതലയും നിര്‍വഹിക്കുന്നു. ഇതാണ് ഒഡീഷ എഫ്.സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹൈലൈറ്റ്.

രണ്ട് തവണ ഫൈനലിസ്റ്റുകളായെങ്കിലും ഇതുവരെ കപ്പില്‍ മുത്തമിടാന്‍ കൊമ്ബന്മാര്‍ക്ക് സാധിച്ചിട്ടില്ല. ഈ സീസണിലെങ്കിലും അതിനാകുമെന്ന പ്രതീക്ഷ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. പല സീസണുകളിലും ലോകോത്തര താരങ്ങളെ ടീമില്‍ എത്തിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ പിന്നില്‍ നില്‍ക്കാന്‍ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ യോഗം.എന്നാല്‍, നിലവിലെ സീസണില്‍ കഥ മാറിയിരിക്കുന്നു. എതിര്‍ ടീം ആരായാലും അവരെ തകര്‍ക്കുന്ന പ്രകടനമാണ് മഞ്ഞപ്പട ഇതുവരെ പുറത്തെടുത്തിരിക്കുന്നത്.

മുന്നേറ്റത്തിലെ മികവും മിഡ്ഫീല്‍ഡിലെ ക്രിയാത്മകതയും പ്രതിരോധത്തിലെ കരുത്ത് ഒരുമിച്ച്‌ ചേര്‍ന്ന പ്രകടനമാണ് അവര്‍ പുറത്തെടുക്കുന്നത്. പതിനാറാം തീയതി ഞായറാഴ്ച നടക്കുന്ന പന്ത്രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ നേരിടും. നിലിലെ ഫോം നോക്കുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനെ പൂട്ടാന്‍ മുംബൈ വിയര്‍പ്പ് ഏറെ ഒഴുക്കേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular