Tuesday, April 23, 2024
HomeUSAഎന്താണ് സിങ്ക്ഹോള്‍? വലുതായിക്കൊണ്ടിരിക്കുന്ന യുകെയിലെ സിങ്ക്ഹോള്‍ ആദ്യമായി കണ്ടെത്തിയത് രണ്ട് പതിറ്റാണ്ട് മുന്‍പ്

എന്താണ് സിങ്ക്ഹോള്‍? വലുതായിക്കൊണ്ടിരിക്കുന്ന യുകെയിലെ സിങ്ക്ഹോള്‍ ആദ്യമായി കണ്ടെത്തിയത് രണ്ട് പതിറ്റാണ്ട് മുന്‍പ്

പ്രകൃതിയില്‍ ഒളിഞ്ഞിരിക്കുന്ന അപൂര്‍വ്വങ്ങളായ നിരവധി രഹസ്യങ്ങളുണ്ട്. പ്രകൃതിയുടെ ഈ പ്രഹേളിക മനസ്സിലാക്കുക എന്നത് അത്ര എളുപ്പമല്ല.
എന്നാല്‍ പ്രകൃതിയിലെ ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച്‌ നിരവധി ശാസ്ത്രജ്ഞര്‍ പഠിക്കുകയും പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലൊരു പ്രതിഭാസമാണ് യുകെയിലെ സണ്ടര്‍ലാന്‍ഡിനടുത്തുള്ള ഒരു സിങ്ക് ഹോള്‍ (Sinkhole) . ഓരോ വര്‍ഷവും വലുതായിക്കൊണ്ടിരിക്കുന്ന ഒരു സിങ്ക്ഹോള്‍ കൂടിയാണിത്. ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒന്നാണിത്.

മിറര്‍ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്‌ വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ സണ്ടര്‍ലാന്‍ഡിലാണ് ഈ സിങ്ക് ഹോള്‍ പ്രത്യക്ഷപ്പെട്ടത്. ഒരു ബീച്ചിന് സമീപമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവിടേയ്ക്കുള്ള ആളുകളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ സിങ്ക്ഹോളിന്റെ വശങ്ങളില്‍ ചുറ്റുമതിലുകളും സ്ഥാപിച്ചിട്ടുണ്ട്.

ഈ സിങ്ക്ഹോള്‍ ആദ്യമായി കണ്ടെത്തിയത് 2003ലാണ്. അക്കാലത്ത് ഇതിന് വലിപ്പം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ആരും വലിയ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ ഓരോ വര്‍ഷം കഴിയും തോറും ഇത് വലുതാകാന്‍ തുടങ്ങി. 19 വര്‍ഷത്തിന് ശേഷം നിലവില്‍ ഈ സിങ്ക്ഹോളിന് 40 അടി വ്യാസമുണ്ട്. ഇപ്പോള്‍ അത് വളരെ വലിയ ഗര്‍ത്തമായി മാറിയിട്ടുണ്ട്. സിങ്ക്ഹോളിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഒരു കടല്‍ത്തീരം സ്വയം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

മണ്ണൊലിപ്പിന്റെയും മണ്ണിടിച്ചിലിന്റെയും ഫലമായാണ് സിങ്ക് ഹോളിന്റെ വലുപ്പം വര്‍ദ്ധിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സിങ്ക്ഹോളിനെ ചുറ്റിയുള്ള പാതയുടെ ചുമതല നാഷണല്‍ ട്രസ്റ്റിനാണ്. സുരക്ഷ മുന്‍നിര്‍ത്തി ട്രസ്റ്റ് കാല്‍നടയാത്രക്കാര്‍ക്കും നായകളുമായി ഇതുവഴി നടക്കാന്‍ ഇറങ്ങുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുറസ്സായ സ്ഥലമായതിനാല്‍ ആളുകള്‍ അവരുടെ മൃഗങ്ങളുമായി ഇവിടെ നടക്കാന്‍ എത്തിയിരുന്നു. അതിനാലാണ് അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സുരക്ഷയുടെ ഭാഗമായി ചുറ്റുമതിലും മുന്നറിയിപ്പ് ബോര്‍ഡുകളും സിങ്ക്ഹോളിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. ദി ലീസിലേയ്ക്കും വിറ്റ്ബേണ്‍ കോസ്റ്റല്‍ പാര്‍ക്കിലേയ്ക്കുമുള്ള പ്രധാന റോഡിന് സമീപമാണ് സിങ്ക്ഹോള്‍ സ്ഥിതി ചെയ്യുന്നത്. റീഫ് കോസ്റ്റ് റൂട്ടിനോട് വളരെ അടുത്തുള്ള സതേണ്‍ പോയിന്റ് സിങ്ക് ഹോള്‍ അടച്ചുപൂട്ടണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെന്ന് നാഷണല്‍ ട്രസ്റ്റ് വക്താവ് പറഞ്ഞു.

ഭൂമിയുടെ ഉപരിതല പാളി തകര്‍ന്നുണ്ടാകുന്ന ഗര്‍ത്തം അഥവാ കുഴിയാണ് സിങ്ക്ഹോള്‍. ഇവ സാധാരണയായി വൃത്താകൃതിയിലാണ് കാണപ്പെടുന്നത്. അവയുടെ വലുപ്പവും ആഴവും ഏതാനും അടി മുതല്‍ നൂറുകണക്കിന് മീറ്റര്‍ വരെയാകാം.

ഭൂമിയുടെ ആഴങ്ങളില്‍ സൂര്യനോളം ചൂടു നിറഞ്ഞ മറ്റൊരു ഭാഗമുണ്ട്. അവിടെയാകെ നിറഞ്ഞിരിക്കുന്നത് ഉരുകിയ ലാവയാണ്. ഭൂമിയുടെ അന്തര്‍ഭാഗത്തെ മാന്റില്‍ എന്ന പുറംതോട് കുറേശ്ശയായി ചൂടേറ്റ് ഉരുകി മാഗ്മ എന്ന പദാര്‍ത്ഥമായി മാറിക്കൊണ്ടേയിരിക്കുന്നു. ഈ ഉരുകിയ പദാര്‍ത്ഥം ഭൂമിയിലെ ചില വിള്ളലുകളിലൂടെ ചിലപ്പോള്‍ പുറത്തെത്തും, അവയാണ്, അഗ്‌നിപര്‍വ്വതങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ലോകമെമ്ബാടുമായി 1,350 സജീവ അഗ്‌നി പര്‍വ്വതങ്ങളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular