Thursday, March 28, 2024
HomeIndiaവന്‍ കുതിപ്പുമായി ഐടി ഭീമന്‍ ടിസിഎസ്; ലാഭം 9769 കോടി

വന്‍ കുതിപ്പുമായി ഐടി ഭീമന്‍ ടിസിഎസ്; ലാഭം 9769 കോടി

ന്യൂഡല്‍ഹി| ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഭീമനായ ടിസിഎസിന്റെ ലാഭം കുതിച്ചുയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച സാമ്ബത്തിക പാദവാര്‍ഷികത്തില്‍ 9769 കോടി രൂപയുടെ അറ്റാദായമാണ് കമ്ബനിക്കുണ്ടായത്.

മുന്‍വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച്‌ 12.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്ബനി നേടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്ബനി 8701 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭം നേടിയത്. സെപ്തംബര്‍ മാസത്തില്‍ അവസാനിച്ച സാമ്ബത്തിക പാദവാര്‍ഷികത്തില്‍ 9624 കോടി രൂപയായിരുന്നു ലാഭം. സെപ്തംബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 48885 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 16.4 ശതമാനമാണ് വരുമാന വളര്‍ച്ച. ഈ പാദത്തിലെ അമേരിക്കന്‍ ഡോളര്‍ വരുമാനം 14.4 ശതമാനം വര്‍ധിച്ച്‌ 6524 ദശലക്ഷം ഡോളറായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 42015 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദത്തില്‍ 46867 കോടി രൂപയുമായിരുന്നു വരുമാനം.

മേഖലകള്‍ തിരിച്ചുള്ള ടിസിഎസിന്റെ വളര്‍ച്ചയില്‍ മുന്നിലുള്ളത് വടക്കേ അമേരിക്കയാണ്. ഇവിടെ നിന്നുള്ള വരുമാനം 18 ശതമാനമാണ് ഉയര്‍ന്നത്. യൂറോപ്പ് 17.5 ശതമാനം വളര്‍ച്ച നേടി രണ്ടാം സ്ഥാനത്താണ്. യുകെയിലെ ബിസിനസ് 12.7 ശതമാനം വളര്‍ച്ച കൈവരിച്ചു. വളര്‍ന്നു വരുന്ന വിപണികളില്‍ ഇന്ത്യ 15.2 ശതമാനവും മിഡില്‍ ഈസ്റ്റും ആഫ്രിക്കയും 6.9 ശതമാനവും ഏഷ്യാ പസഫിക് 4.3 ശതമാനവും വളര്‍ച്ച നേടി.

ഉത്തര്‍പ്രദേശ് ബി ജെ പിയില്‍ വീണ്ടും കൊഴിഞ്ഞ് പോക്ക്; ഏഴാമത്തെ എം എല്‍ എയും പാര്‍ട്ടി വിട്ടു

കൊവിഡ് വ്യാപനം; സ്‌കൂള്‍ അധ്യയനം സംബന്ധിച്ച്‌ അന്തിമ തീരുമാനം നാളെയെന്ന് മന്ത്രി

രാജ്യത്ത് 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം അധികം

മെഗാ തിരുവാതിരയില്‍ ജില്ലാ കമ്മിറ്റിയോട് സി പി എം വിശദീകരണം തേടും; വീഴ്ചയെന്ന് ജില്ലാ സെക്രട്ടറി

റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം: ഏഴ് ജില്ലകളില്‍ ഉച്ചവരെ, മറ്റ് ജില്ലകളില്‍ ഉച്ചക്ക് ശേഷം

ആലപ്പുഴ ഷാന്‍ വധക്കേസില്‍ മൂന്ന് ആര്‍ എസ് എസ്സുകാര്‍ക്ക് ജാമ്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular