Friday, April 26, 2024
HomeIndiaകോവിഡ് വ്യാപനം അതീവ ഗുരുതരം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും

കോവിഡ് വ്യാപനം അതീവ ഗുരുതരം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും.

വൈകിട്ട് 4.30ന് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുന്നത്. ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.

മൂന്നാം തരംഗം ശക്തമായതോടെയാണ് പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും. അവലോകന യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. ആരോഗ്യ സംരക്ഷണ സംവിധാനത്തിന്‍്റെ നിലവിലുള്ള തയ്യാറെടുപ്പ്, വാക്സിനേഷന്‍്റെ അവസ്ഥ, ഒമിക്രോണ്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മുതലായവ അദ്ദേഹം ചോദിച്ചറിയും.

നേരത്തെ ജില്ലാ തലത്തില്‍ മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതിന്‍്റെ ആവശ്യകത സംബന്ധിച്ച്‌ സംസ്ഥാനങ്ങളുമായി ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലസ്റ്ററുകളില്‍ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരാനും ഇത്തരം സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular