Thursday, April 25, 2024
HomeKeralaദിലീപ് കുടുങ്ങുമോ? റെയഡ് വാതില്‍ തുറന്നത് സഹോദരി

ദിലീപ് കുടുങ്ങുമോ? റെയഡ് വാതില്‍ തുറന്നത് സഹോദരി

നടന്‍ ദിലീപിന്റെ ആലുവയിലുള്ള വീട്ടില്‍ റെയ്ഡ് . 2017ല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളിലൊരാളാണ് ദിലീപ്. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പുതുതായി രൂപീകരിച്ച സംഘത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

വ്യാഴാഴ്ച (ജനുവരി 13) ഉച്ചയ്ക്ക് 12 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഒന്നാം പ്രതിയായ ദിലീപും കൂട്ടരും ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ എഫ്ഐആറില്‍ പറയുന്നത്. ആലുവയിലെ ദിലീപിന്റെ വീട്ടിലാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരെ ദ്രോഹിക്കാന്‍ ഗൂഢാലോചന നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ദിലീപിനും കൂട്ടര്‍ക്കും എതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ദിലീപ് ഒന്നാം പ്രതിയും സഹോദരന്‍ അനൂപും ഭാര്യാസഹോദരന്‍ സൂരജും രണ്ടും മൂന്നും പ്രതികളുമാണ്.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്പനിയില്‍ അന്വേഷണസംഘം റെയ്ഡ് നടത്താനെത്തിയത്.

ദിലീപുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular