Wednesday, April 24, 2024
HomeKeralaജോൺസ് ഹോപ്കിൻസും പിണറായിയുടെ ചികിത്സയും

ജോൺസ് ഹോപ്കിൻസും പിണറായിയുടെ ചികിത്സയും

(ആര് എഴുതിയതെന്നറിയില്ല. സോഷ്യൽ  മീഡിയയിൽ കറങ്ങുന്ന ഈ പോസ്റ്റ് ഏറെ സത്യങ്ങൾ അടങ്ങുന്നതാണ്. ഈ പ്രോജക്ട്  കൊണ്ടുവരാൻ  അന്ന്  മുന്നിൽ നിന്നത് ജോൺസ് ഹോപ്കിന്സിൽ   ശാസ്ത്രജ്ഞനായിരുന്ന ഡോ. പദ്മനാഭൻ നായർ  ആണ്. ‘മലയാളം പത്രം’ പ്രോജെക്ടിനായി ഏറെ ശ്രമിച്ചു. പലവട്ടം പത്രം ലേഖകർ ജോൺസ് ഹോപ്കിന്സിൽ  പോയി റിപ്പോർട്ടുകൾ തയ്യാറാക്കി.
അവസാനം സംഭവിച്ചതാണ് താഴെ. ഇത് എഴുതിയ ആൾക്ക് നമോവാകം)

പിണറായി ചികിൽസക്കായി അമേരിക്കക്ക് പോകുമ്പോൾ പഴം വിഴുങ്ങികളായ കമ്മ്യൂണിസ്റ്റ്‌ അടിമക്കണ്ണുകൾ ഓർക്കാൻ….

90 കളുടെ അവസാനം എ കെ ആന്റണി ഭരിക്കുമ്പോൾ അമേരിക്കയിലെ ആദ്യത്തെ റിസെർച്  ഇൻസ്ടിട്യൂട്ട്  ആയ (1876) ലോകത്തിലെ no.1. മെഡിക്കൽ റിസേർച്ച് ഇന്സ്ടിറ്റൂട്ട്   ജോൺ ഹോപ്കിൻസ് അവരുടെ എഷ്യൻ ക്യാമ്പസ് കേരളത്തിൽ മൂന്നാറിൽ തുടങ്ങാൻ ധാരണ ആകുന്നു. അന്ന് ആദ്യപടി ആയി 700 കോടിയുടെ പ്രൊജക്റ്റ് തയ്യാറാകുന്നു. 72 ഹെക്ടർ സ്ഥലം അനുവദിക്കപ്പെടുന്നു.

പിന്നീട് ആണ് ട്വിസ്റ്റ്…
അച്യുതാനന്ദന്റെ നേതൃത്വത്തിൽ. കമ്മ്യൂണിസ്റ്റുകളുടെ സമരപരമ്പര അരങ്ങേറുന്നു…

മുതലാളിത്ത ചാരപ്രവർത്തനം,
ആഗോള മെഡിക്കൽ മാഫിയ,
ഗിനി പന്നി /മരുന്നു പരീക്ഷണം,
അമേരിക്കൻ മരുന്നു കുത്തക…
എന്ന് വേണ്ട അന്ന് കമ്മ്യൂണിസ്റ്റ്‌കാർ ആരോപിക്കാത്തതായി ഒന്നുമില്ല..

നാട്ടിൽ കമ്മ്യൂണിസ്റ്റ് പരാന്ന ഭോജികൾ ആയ സകല ബുദ്ധിജീവികളും, പ്ലാനിങ് ബോർഡ് മെമ്പർ ആയിരുന്ന Dr. ബി  ഇക്ബാലും ഒക്കെ ഉറഞ്ഞു തുള്ളി….

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്   പണവും ആളും നൽകി മെഡിക്കൽ മാഫിയയും സമരം കൊഴുപ്പിച്ചു.    ഫലമോ  ജോൺ ഹോപ്കിൻസ് പദ്ധതി ഉപേക്ഷിച്ചു സ്ഥലം വിട്ടു… നേരെ സിങ്കപ്പൂരിലേക്ക്.

ലോകത്തിൽ തന്നെ ആദ്യമായി ഒരു രാജ്യം വിമാനമയച്ചു  സംഭരകരെ കൊണ്ടുപോയ കഥ അന്നാണ് നടന്നത്‌…
അന്ന് സിങ്കപ്പൂർ പ്രത്യേക വിമാനമയച്ചാണ്  ജോൺ ഹോപ്കിൻസ് പ്രതിനിധികളെ ഇവിടെ നിന്നും അങ്ങോട്ട്‌ കൊണ്ടുപോയത്…

ഇന്ന് ക്യാൻസർ ചികിൽസയിലെ അവസാന വാക്കാണ് ജോൺ ഹോപ്കിൻസിന്റെ ഏഷ്യൻ ഇന്സ്ടിട്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് സിങ്കപ്പൂർ  നെറ്റിൽ സേർച്ച് ചെയ്യുക നിങ്ങൾ ഞെട്ടും…
എന്താണ്‌ ആ സ്ഥാപനം എന്നറിയുമ്പോൾ..

ഏറ്റവും  വലിയ  തമാശ : സമരം വിജയിച്ച ഉടനെ തന്നെ സുശീല ഗോപാലനെ പാർട്ടി ചികിത്സക്കയച്ചത്   അമേരിക്കയിലെ ജോൺ ഹോപ്കിൻസിൽ തന്നെ  ആയിരുന്നു എന്നതാണ്…..

ഇന്ന് ജോൺ ഹോപ്കിൻസ് മൂന്നാറിൽ ഉണ്ടായിരുന്നെങ്കിൽ കേരള മുഖ്യമന്ത്രിക്ക് ഒരു രാജാവിനെപ്പോലെ  അവിടെ സൗജന്യ ചികിത്സ സ്വീകരിക്കാമായിരുന്നു.

അനുഭവിച്ചോ….

അണികൾക്ക്  മറവി വളരെ കൂടുതൽ ആണ്. .അതു നന്നായി അറിയാവുന്നത് പിണറായിക്കും കൂട്ടർക്കു മാണ്.

ഇപ്പോളും  അമേരിക്കയെ നേതാവ് പുലഭ്യം പറയുമ്പോൾ   അവരുടെ പൂട  എഴുന്നേറ്റു നിൽക്കുന്നതും അതുകൊണ്ടാണ്.

നാടിനെ കുട്ടിച്ചോറക്കി സ്വന്തം തടി രക്ഷിക്കാൻ ജനങ്ങളുടെ പണം കൊണ്ട് അമേരിക്കക്ക് പോകുന്ന നേതാവിനോടും  അണികൾ അന്തം കമ്മികളോടും സഹതാപം മാത്രം..

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular