Thursday, April 18, 2024
HomeKeralaസിപിഐയെ അപമാനിച്ചു, വിശദീകരണം തേടി നോട്ടീസ്

സിപിഐയെ അപമാനിച്ചു, വിശദീകരണം തേടി നോട്ടീസ്

പാര്‍ട്ടി പത്രത്തിനും മാനേജ്‌മെന്റിനുമെതിരേുള്ള   ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റെ  ആരോപണം  ഗൗരവമായി കണ്ടു  വിശദീകരണം തേടാന്‍  സിപിഐ നേതൃത്വം.  പാര്‍ട്ടി പത്രത്തെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ അപമാനിക്കാനുള്ള നീക്കം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. സിപിഐ മുഖപത്രമായ ജനയുഗം ഗുരുനിന്ദ കാട്ടി എന്ന പരാമര്‍ശമാണ് ശിവരാമനെതിരേ  തിരിയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.ഫെയ്‌സ്ബുക്കിലൂടെയുള്ള പരമാര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മാധ്യമങ്ങളോടും ശിവരാമന്‍ അറിയിച്ചിരുന്നു. ചിലപ്പോള്‍ ചില കാര്യങ്ങള്‍പരസ്യമായി പറയേണ്ടി വരുമെന്നും അതില്‍ രാഷ്ട്രീയ അച്ചടക്കത്തിന്റെ പ്രശ്‌നം വരുന്നില്ല എന്നും ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.

ശ്രീ നാരായണഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുവിന്റെ ചെറിയ ചിത്രം കൊടുത്തത് ഗുരു നിന്ദയാണെന്നാണ് കെ കെ ശിവരാമന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്.  ശ്രീനാരായണ ഗുരു ജയന്തിയില്‍ പ്രത്യേകലേഖനം പ്രസിദ്ധീകരിക്കാത്തതാണ് ശിവരാമനെ ചൊടിപ്പിച്ചത്. കെ.കെ. ശിവരാമന്റെ വിമര്‍ശനത്തെ രാഷ്ട്രീയമമായി കാണുന്നില്ലെന്നും, അത് മാധ്യമ സ്ഥാപനത്തിനെതിരെയുള്ള വിമര്‍ശനമായി മാത്രമാണ് കാണുന്നതെന്നും ചീഫ് എഡിറ്റര്‍ രാജാജി മാത്യു തോമസ് അറിയിച്ചിരുന്നു.എന്നാല്‍ മാനേജ്‌മെന്റ് തലത്തിലുള്ളവരുമായോ  പാര്‍ട്ടിനേതൃത്വത്തോടു പരാതി പറയാതെ  സോഷ്യല്‍മീഡിയയെ ആശ്രയിച്ചു പാര്‍ട്ടിയെ  അപമാനിച്ചുവെന്നാണ്  ശിവരാമനെതിരേ തിരിയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

ജോണ്‍മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular