Thursday, April 18, 2024
HomeIndiaകുട്ടിയുടെ സംരക്ഷണം: മാതാപിതാക്കളുടെ അവകാശത്തിന് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി

കുട്ടിയുടെ സംരക്ഷണം: മാതാപിതാക്കളുടെ അവകാശത്തിന് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി

കുട്ടിയുടെ സംരക്ഷണം തീരുമാനിക്കുമ്ബോള്‍ മാതാപിതാക്കളുടെ അവകാശങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി.

ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുടെ ക്ഷേമത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തയാളുടെ സംരക്ഷണവും ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്ന കാര്യവും കുട്ടികളുടെ ക്ഷേമത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമേ പരിഹരിക്കാനാകൂ, മാതാപിതാക്കളുടെ നിയമപരമായ അവകാശങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും ജസ്റ്റിസുമാരായ അജയ് റസ്തോഗി, അഭയ് എസ് ഒക്ക എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞതായി ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അമേരിക്കന്‍ പൗരനായ പിതാവിന് അനുവദിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ അമ്മയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കുട്ടിയുമായി അമേരിക്കയിലേക്ക് മടങ്ങാന്‍ അമ്മയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ അവര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വൃക്കരോഗം ചികിത്സിക്കുന്നതിനായാണ് അമ്മയും കുഞ്ഞും ഇന്ത്യയില്‍ എത്തിയത്. ചികിത്സയ്ക്ക് ശേഷം 2019 സെപ്റ്റംബര്‍ 26 ന് കുട്ടിയുമായി യുഎസിലേക്ക് മടങ്ങുമെന്ന ഒരു സമ്മത രേഖയില്‍ അവര്‍ ഒപ്പിട്ടിരുന്നു. രേഖയനുസരിച്ച്‌, പദ്ധതിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ മാതാപിതാക്കളുടെ സമ്മതപ്രകാരമായിരിക്കണം. എന്നാല്‍ ചികിത്സ പൂര്‍ത്തിയാക്കി യുഎസിലേക്ക് മടങ്ങാന്‍ അമ്മ കുട്ടിയെ അനുവദിച്ചില്ല. വൈദ്യചികിത്സയുടെ പേരില്‍ കുട്ടിയെ യുഎസിലേക്ക് കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് അമ്മ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular