Thursday, April 25, 2024
HomeKeralaപരിശോധന അറിഞ്ഞ്​ ആദ്യം ദിലീപെത്തി, പിന്നാലെ അഭിഭാഷകനും; തെളിവുകള്‍ ശേഖരിച്ച്‌ ഉദ്യോഗസ്ഥര്‍, നാളെ നിര്‍ണായകം

പരിശോധന അറിഞ്ഞ്​ ആദ്യം ദിലീപെത്തി, പിന്നാലെ അഭിഭാഷകനും; തെളിവുകള്‍ ശേഖരിച്ച്‌ ഉദ്യോഗസ്ഥര്‍, നാളെ നിര്‍ണായകം

ആലുവ: ദിലീപിന്‍റെ വീട്ടില്‍ വ്യാഴാഴ്ച്ച അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ പ്രധാനമായും ലക്ഷ്യമിട്ടത് തോക്ക് കണ്ടെത്താന്‍.

ഗൂഢാലോചന സംബന്ധിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിന്റെ കൈയില്‍ തോക്ക് ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു.

വെള്ളിയാഴ്ച്ച കോടതി ദിലീപിന്റെ മുന്‍‌കൂര്‍ ജാമ്യേപേക്ഷ പരിഗണിക്കുമ്ബോള്‍ കോടതിയില്‍ പരമാവധി വിവരങ്ങളും തെളിവുകളും ഹാജരാക്കലാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതിലൂടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞ്​ ദിലീപിനെ കസ്‌റ്റഡിയില്‍ എടുക്കാന്‍ കഴിയും. അതിനാല്‍ തന്നെ അതിന് ബലമേകുന്ന വളരെ നിര്‍ണായകമായ തെളിവുകള്‍ തേടിയാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യാഴാഴ്ച്ച തന്നെ പരിശോധന നടത്തിയത്.

വീട്ടില്‍ റെയ്​ഡ്​ തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ വെള്ള ഇന്നോവ കാറില്‍ ദിലീപ് വീട്ടിലെത്തി. റെയ്ഡ് തുടങ്ങിയ ഉടന്‍ സഹോദരന്‍ അനൂപും സ്‌ഥലത്ത് എത്തിയിരുന്നു. മൂന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍​ ദിലീപിന്‍റെ അഭിഭാഷകരും ആലുവയിലെ ‘പത്മസരോവരം’ വീട്ടിലെത്തി.

അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന കേസില്‍ രണ്ടാം പ്രതിയെന്ന നിലയിലാണ് അനൂപിന്റെ വീട്ടില്‍ പരിശോധന നടത്തിയതെന്ന്​ ഉച്ചയോടെ ദിലീപിന്‍റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ എസ്.പി മോഹനചന്ദ്രന്‍ വ്യക്തമാക്കി.

ദിലീപിന്റെ വീട്ടില്‍ ഉച്ചക്ക് 12ന് ആരംഭിച്ച പരിശോധന വൈകീട്ട് 6.45നാണ് അവസാനിച്ചത്. പരിശോധനയില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, ഐപാഡുകള്‍, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular