Thursday, April 25, 2024
HomeKeralaകോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലെ നേര്‍ച്ച, 50 ലക്ഷത്തിലേറെ മൂല്യമുള്ള കിരീടം അയ്യപ്പന് സമര്‍പ്പിച്ച്‌ ആന്ധ്രാ സ്വദേശി

കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലെ നേര്‍ച്ച, 50 ലക്ഷത്തിലേറെ മൂല്യമുള്ള കിരീടം അയ്യപ്പന് സമര്‍പ്പിച്ച്‌ ആന്ധ്രാ സ്വദേശി

ശബരിമല: ശബരിമല ശാസ്താവിന് രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണക്കിരീടം സമര്‍പ്പിച്ച്‌ ആന്ധ്രാ സ്വദേശി മാറം വെങ്കട്ട സുബ്ബയ്യ.

എല്ലാംകൂടി 500 ഗ്രാം 600 മില്ലി ഗ്രാം തൂക്കംവരുന്ന കിരീടമാണ് വെങ്കട്ട സുബ്ബയ്യ സമര്‍പ്പിച്ചത്. ചുറ്റും വജ്രക്കല്ലുകളും നടുവില്‍ ചുവന്നരത്‌നവും പതിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയിലേറെയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. വെങ്കട്ട സുബ്ബയ്യയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ നേര്‍ന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച സന്നിധാനത്ത്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ബോര്‍ഡംഗം മനോജ് ചരളേല്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാരിയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular