Friday, March 29, 2024
HomeKeralaകാ​റി​ടി​ച്ച കാട്ടുപന്നി അക്രമകാരിയായി; വെ​ടി​വ​ച്ചു കൊ​ന്നു

കാ​റി​ടി​ച്ച കാട്ടുപന്നി അക്രമകാരിയായി; വെ​ടി​വ​ച്ചു കൊ​ന്നു

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ബൈ​പ്പാ​സി​ല്‍ കാ​റി​ടി​ച്ച്‌ അ​വ​ശ​നി​ല​യി​ലാ​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു.
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്നു രാ​വി​ലെ​യാ​ണ് പ​ന്നി​യെ കൊ​ന്ന​ത്. പി​ടി​കൂ​ടാ​നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പ​ന്നി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. ചേ​ള​ന്നൂ​ര്‍ ചി​റ്റ​ടി​പ്പാ​റ​യി​ല്‍ സി​ദ്ധി​ക്ക് ആണ് ​മരി​ച്ചത്. പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. നഗരപ്രദേശത്താണ് കാട്ടുപന്നിയുടെ സാന്നിധ്യം ഉണ്ടായത്.

അപകടമുണ്ടായതിനു പിന്നാലെ കാട്ടുപന്നിയെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നു രാവിലെ അപകടം നടന്നതിനു സമീപത്തെ തോടിനു സമീപത്താണ് പന്നിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular