Thursday, March 28, 2024
HomeKeralaസുധാകരന്‍ ഡല്‍ഹിക്ക്, പ്രഖ്യാപനം രണ്ടുദിവസത്തിനകം

സുധാകരന്‍ ഡല്‍ഹിക്ക്, പ്രഖ്യാപനം രണ്ടുദിവസത്തിനകം

ഗ്രൂപ്പുകളും ഗ്രൂപ്പുകളെ  ഒതുക്കാന്‍ ഇറങ്ങിയ  സുധാകരനും  തമ്മിലുള്ള മത്സരത്തില്‍ ആര് ജയിക്കും. കെപിസിസി പ്രസിഡന്റ് ഡിസിസി പ്രസിഡന്റുമാരുടെ പേരുമായി ഡല്‍ഹിയിലേക്കു പോകുന്നു. രണ്ടു ദിവസത്തിനകം പ്രഖ്യാപനം  ഉണ്ടാകും. ഏതായാലും ഗ്രൂപ്പുകള്‍ തയാറാക്കി നല്‍കിയ ലിസ്റ്റുമായിട്ടാണ്  സുധാകരന്‍  വിമാനം കയറുന്നതെന്ന പരാതി നില്‍ക്കുന്നുണ്ട്. ഏതായാലും വനിതകളെ തഴഞ്ഞു കഴിഞ്ഞു. ഇടക്കാലത്തു  കൊല്ലത്തു ബിന്ദു കൃഷ്ണ വന്നെങ്കിലും പിന്നീട് പേരുകളൊന്നും കാണുന്നില്ല.സാധ്യത പട്ടിക നോക്കിയാലും സ്ത്രീകള്‍ ഇല്ല.എന്നാല്‍ ഗ്രൂപ്പു നേതാക്കള്‍ ഇടിച്ചുനില്‍ക്കുന്നുണ്ട്.

ഡിസിസി പ്രസിഡന്റുമാരുടെ പേര് പ്രഖ്യാപിച്ചതിനുശേഷം കൂട്ട അടിയും സംഘര്‍ഷവും രാജി വയ്പും ഉണ്ടാകുമെന്നുറപ്പാണ്. തിരുവനന്തപുരം – ജി.എസ്.ബാബു,ആലപ്പുഴ – ബാബുപ്രസാദ്,കോട്ടയം – നാട്ടകം സുരേഷ്,ഇടുക്കി – സി പി മാത്യു,വയനാട് – കെ.കെ എബ്രഹാം,കാസര്‍കോട് – ഖാദര്‍ മങ്ങാട്,തൃശൂര്‍ – ജോസ് വെള്ളൂര്‍,പത്തനംതിട്ട -സതീഷ് കൊച്ചുപറമ്പില്‍ ,മലപ്പുറം – വി എസ്. ജോയ്,കോഴിക്കോട് പ്രവീണ്‍ കുമാര്‍,എറണാകുളം – മുഹമ്മദ് ഷിയാസ്,കണ്ണൂര്‍ – മാര്‍ട്ടിന്‍ ജോര്‍ജ്,പാലക്കാട് – തങ്കപ്പന്‍, എ വി ഗോപിനാഥ്,കൊല്ലം- എം എം നസീര്‍, രാജേന്ദ്ര പ്രസാദ്, ആര്‍ ചന്ദ്രശേഖരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular