Friday, April 26, 2024
HomeKeralaസഞ്ചാരികള്‍ക്കായി ഒരുക്കണം നല്ല പാത

സഞ്ചാരികള്‍ക്കായി ഒരുക്കണം നല്ല പാത

വര്‍ഷത്തിലൊരിക്കല്‍ കാതങ്ങള്‍താണ്ടി കടലുണ്ടിയിലെത്തുന്ന ദേശാടനപ്പക്ഷികളെ കാണാന്‍ കടലുണ്ടി കമ്യൂണിറ്റി റിസര്‍വിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇന്നും ദുരിതയാത്രതന്നെ ആണ് ലഭിക്കുന്നത് .

റെയില്‍വേ സ്റ്റേഷന്‍-കമ്യൂണിറ്റി റിസര്‍വ്‌ റോഡാണ് ഇന്നും ടാറിങ്‌ നടത്താനാവാതെ ദുരിതാവസ്ഥയിലുള്ളത്. റെയില്‍വേ അധീനതയില്‍പ്പെട്ട ഭൂമിയിലൂടെ വേണം നിലവില്‍ കമ്യൂണിറ്റി റിസര്‍വിലെത്താന്‍.

റെയില്‍വേ കനിയാത്തതാണ് റോഡ് പണിയാന്‍ കഴിയാത്തതെന്നാണ് അധികൃതര്‍ നാട്ടുകാരോട് പറയുന്നത്. നിലവിലെ റോഡ് കടലുണ്ടി റെയില്‍വേ ക്രോസിനടുത്തുനിന്നാണ് ആരംഭിക്കുന്നത്. ഈ റോഡ് നൂറുമീറ്ററോളം ടാര്‍ ചെയ്തതാണ്. ബാക്കി മുന്നൂറുമീറ്റര്‍ കോണ്‍ക്രീറ്റും. ഇത് അവസാനിക്കുന്നത് കടലുണ്ടി റെയില്‍വേ സ്റ്റേഷനുമുന്നിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular