Wednesday, April 24, 2024
HomeUSAഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികൾ ചുമതലയേറ്റു

ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികൾ ചുമതലയേറ്റു

ഡാലസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2022 വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ജനുവരി 9ന് ഇർവിങ് എസ് എം യു ഓഡിറ്റോറിയത്തിൽ  നടന്ന ഇൻസ്റ്റലേഷൻ സെറിമണിയിൽ ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജംഗിൻസ് ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു .
പുതിയ ഭാരവാഹികളായി ഓർമിത്ത് ജുനേജ (പ്രസിഡൻറ്). ദിനേഷ് ഹൂഡ (പ്രസിഡന്റ് ഇലക്ട്)  സുഷമ മൽഹോത്ര (വൈസ് പ്രസിഡണ്ട് )രാജീവ് കമ്മത്ത് (സെക്രട്ടറി) ജസ്റ്റിൻ വർഗീസ്( ജോ സെക്രട്ടറി) ചന്ദ്രിക ഷെട്ടിഗർ ( ട്രഷറർ) ജയേഷ് താക്കർ (ജോ ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്
ബോർഡ് മെമ്പർമാരായി മഹേന്ദ്ര റാവു  ഗണപുരം, ആർ ജെ വൈഭവ്, പത്മ മിശ്ര, നവാസ് ജാ , ഷ്റിയന്സ് ജയ്സൺ ,ദ്രുജൻ കൊങ്ക, സ്മരണിക ഔട്ട് എന്നിവരും ചുമതലയേറ്റു ,പുതിയ വർഷത്തെ ഭാരവാഹികളിൽ മലയാളി കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്തു ജസ്റ്റിൻ വര്ഗീസ് മതമാണുള്ളത് .
1962 സ്ഥാപിതമായ സംഘടന നോർത്ത് ടെക്സസ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ ആവശ്യങ്ങൾ വിശകലനം ചെയ്തു   ആവശ്യമായ നിർദ്ദേശങ്ങളും സഹകരണവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റെ  ഭാഗമായാണ് സംഘടന പ്രവർത്തിക്കുന്നത്
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular