Friday, April 19, 2024
HomeCinemaആറരയടിപൊക്കവും കൊമ്ബന്‍മീശയും തീപാറുന്ന നോട്ടവുമായി കാല്‍നൂറ്റാണ്ട് അഭ്രപാളികളില്‍ നിറഞ്ഞ പൗരുഷം

ആറരയടിപൊക്കവും കൊമ്ബന്‍മീശയും തീപാറുന്ന നോട്ടവുമായി കാല്‍നൂറ്റാണ്ട് അഭ്രപാളികളില്‍ നിറഞ്ഞ പൗരുഷം

ആറരയടിപൊക്കവും കൊമ്ബന്‍മീശയും തീപാറുന്ന നോട്ടവുമായി കാല്‍നൂറ്റാണ്ട് അഭ്രപാളികളില്‍ നിറഞ്ഞ പൗരുഷം. മലയാളത്തിലെ ഒത്തവില്ലന്മാരിലൊരാള്‍.സ്വന്തം പേര് പൂര്‍ണമായും നഷ്ടപ്പെടുകയും കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുകയും ചെയ്ത അത്യപൂര്‍വം അഭിനേതാക്കളിലൊരാള്‍..

മോഹന്‍രാജ് അഥവാ കീരിക്കാടന്‍ജോസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനില്‍ നിന്ന് അപ്രതീക്ഷിതമായി നടനിലേക്കുള്ള പ്രൊമോഷന്‍ ലഭിച്ച ഈ തിരുവനന്തപുരത്തുകാരന്‍ ഒരുകാലത്ത് അന്യഭാഷകളിലും തിരക്കേറിയ വില്ലനായിരുന്നു. തല്ലുവാങ്ങുക, കൊടുക്കുക എന്നത് മാത്രമായിരുന്നു മിക്കചിത്രങ്ങളിലും മോഹന്‍രാജിന് ചെയ്യാനുണ്ടായിരുന്നത്. അതിനപ്പുറം മികവ്തെളിയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചില്ല.

കാല്‍നൂറ്റാണ്ട് നടത്തിയ ആ തല്ലുകള്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുണ്ടാക്കിയ പ്രശ്നങ്ങള്‍ ചെറുതായിരുന്നില്ല. ജീവന്‍പണയംവെച്ച്‌ സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചശേഷം കിട്ടിയചെക്കിലെ തുകകണ്ട് ആ ചെക്ക് തിരികെക്കൊടുത്ത ശേഷം ഫ്രീയായി ഞാന്‍ ചെയ്തുതരാം ഈ തുക തന്ന് അപമാനിക്കരുതെന്ന് പറഞ്ഞു പൊട്ടിത്തെറിക്കേണ്ടിവന്ന സാഹചര്യങ്ങളെ അദ്ദേഹം ഒരിക്കല്‍ ഓര്‍ത്തെടുത്തിട്ടുണ്ട്.. കിട്ടിയ വണ്ടിച്ചെക്കുകളുടെ ഒരു ശേഖരംതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സമീപകാലത്തായി ആ വലിയവില്ലന്റെ അനാരോഗ്യത്തിന്റെ വാര്‍ത്തകള്‍ ആസ്വാദകര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ആരോഗ്യം വീണ്ടെടുത്തുള്ള ആ തലയെടുപ്പിനായി കാത്തിരിക്കാം..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular