Friday, April 26, 2024
HomeKeralaകോണ്‍ഗ്രസിലെ പടലപിണക്കം, രമേശും സുധാകരനും നേര്‍ക്കുനേര്‍

കോണ്‍ഗ്രസിലെ പടലപിണക്കം, രമേശും സുധാകരനും നേര്‍ക്കുനേര്‍

ഡിസിസി പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നില്‍ക്കെ കോണ്‍ഗ്രസിലെ സൈബര്‍ പോര് രൂക്ഷമാകുന്നു. രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം എഫ്ബി ഗ്രൂപ്പില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ചെന്നിത്തല പുറത്ത് പോകണം എന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു. ആര്‍സി ബ്രിഗേഡ് വാട്‌സ്ആപ് ഗ്രൂപ്പിലെ ചര്‍ച്ചക്ക് മറുപടി ആയാണ് എഫ്ബി ഗ്രൂപ്പിലെ വിമര്‍ശനം.

ഡിസിസി പട്ടിക ഇറങ്ങിയാല്‍ എ ഗ്രൂപ്പിനെയും ചേര്‍ത്ത് ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ചെന്നിത്തല അനുകൂലികളുടെ വാട്‌സ് ആപ് ചാറ്റ് ഇന്നലെ പുറത്തുവന്നിരുന്നു. ചെന്നിത്തലയെ അനുകൂലിക്കുന്ന ആര്‍സി ബ്രിഗേഡ് എന്ന പേരിലുള്ള വാട്‌സ് ആപ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തായത്. വിഡി സതീശനും കെസി വേണുഗോപാലും ചേര്‍ന്നുള്ള കളിക്കെതിരെ നില്‍ക്കണമെന്നും പട്ടിക ഇറങ്ങിയാല്‍ പുതിയ ഗൂപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കണമെന്നുമാണ് ആഹ്വാനം.

ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്നവരുമായും ആശയവിനിമയം നടത്തണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ചെന്നിത്തലയെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ഗ്രൂപ്പില്‍ ഉള്ളതെന്നാണ് പുറത്ത് വന്ന ചാറ്റില്‍ നിന്നും വ്യക്തമാകുന്നത്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular