Saturday, April 20, 2024
HomeKeralaപോലീസ് പരിശോധനകള്‍ക്ക് പിന്നാലെ നടന്‍ ദിലീപ് ബ്യൂട്ടി സലൂണില്‍

പോലീസ് പരിശോധനകള്‍ക്ക് പിന്നാലെ നടന്‍ ദിലീപ് ബ്യൂട്ടി സലൂണില്‍

കൊച്ചി : വീട്ടിലും , നിര്‍മാണക്കമ്ബനിയിലുമടക്കം നടന്ന പോലീസ് പരിശോധനകള്‍ക്ക് പിന്നാലെ നടന്‍ ദിലീപ് കൊച്ചിയിലെ ബ്യൂട്ടി സലൂണില്‍.

വീട്ടിലെ പരിശോധനയിലും ഭീഷണിക്കേസിലും പ്രതികരണം തേടിയെങ്കിലും ദിലീപ് സംസാരിക്കാന്‍ മുതിര്‍ന്നില്ല .

രാവിലെ മുതല്‍ പോലീസ് പരിശോധന നടന്ന ചിറ്റൂര്‍ റോഡിലെ പ്രൊഡക്ഷന്‍ കമ്ബനിയിലേക്കാണ് ദിലീപ് പോകുന്നതെന്ന് കരുതിയെങ്കിലും യാത്ര അവിടേക്ക് ആയിരുന്നില്ല. കലൂര്‍ സ്റ്റേഡിയംവഴി ഒടുവില്‍ കതൃക്കടവിലെ ബ്യൂട്ടി സലൂണിലേയ്‌ക്കായിരുന്നു . കൂടെയുണ്ടായിരുന്ന ആള്‍ അകത്തുപോയി സംസാരിച്ച ശേഷമാണ് ദിലീപ് സലൂണിലേക്ക് പോയത് . ഒന്നര മണിക്കൂറിനുശേഷം മടക്കം.

വ്യാഴം ഉച്ചയ്‌ക്ക് പന്ത്രണ്ടുമണിയോടെ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധന അവസാനിച്ചത് രാത്രി ഏഴിനായിരുന്നു . ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ദിലീപും കൊച്ചിയിലേക്ക് പോയി. അവിടെ നിന്നാണ് സലൂണിലേയ്‌ക്ക് എത്തിയത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular