Saturday, April 20, 2024
HomeKeralaഒരു ദിവസം 81 സര്‍ട്ടിഫിക്കറ്റ്; ലോകറെക്കോര്‍ഡിട്ട് രഹ്ന ഷാജഹാന്‍

ഒരു ദിവസം 81 സര്‍ട്ടിഫിക്കറ്റ്; ലോകറെക്കോര്‍ഡിട്ട് രഹ്ന ഷാജഹാന്‍

കോട്ടയം: ഒരു സര്‍ട്ടിഫിക്കറ്റ് തന്നെ ലഭിക്കാന്‍ ചിലര്‍ നടത്തുന്ന ഭഗീരഥയത്നം നാം കണ്ടതാണ്. എന്നാല്‍ ഒരു ദിവസം കൊണ്ട് 81 കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ലോക റെക്കോര്‍ഡിട്ടിരിക്കുകയാണ് കോട്ടയം സ്വദേശി രഹ്ന ഷാജഹാന്‍.

ഒരുദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നേടിയതിനുള്ള ഇന്റര്‍ നാഷണല്‍ ബുക്സ് ഓഫ് റെക്കോഡ്സിലാണ് രഹ്ന ഇടം നേടിയത്. ഇതോടെ ഒരു ദിവസം കൊണ്ട് 75 സര്‍ട്ടിഫിക്കറ്റ് നേടിയെ ലോക റൊക്കോര്‍ഡാണ് തിരുത്തിയത്.

ജാമിഅ മില്ലിയ യൂണി വേഴ്സിറ്റിയില്‍ എം.ബി.എ നേടിയ രഹ്ന ഗൈഡന്‍സ് ആന്റ് കൗണ്‍സലിങ്ങില്‍ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. മുമ്ബ് ഒരു ദിസവം കൊണ്ട് 50 സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വുമണ്‍സ് മാനിഫെസ്റ്റോ സംഘടനയുടെ സിഇഒയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ശ്രമം നടത്തിയതെന്ന് രഹ്ന പറഞ്ഞു. ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങളും രഹ്നയെ തേടിയെത്തി. ഇന്റര്‍നാഷണല്‍ ഇന്‍സ്പിറേഷണല്‍ വുമണ്‍ അവാര്‍ഡ് നേടിയത് ഈയിടെയാണ്.

നിലവില്‍ ദുബൈ മലബാര്‍ ഗോള്‍ഡ്&ഡയമണ്ടില്‍ എച്ച്‌. ആര്‍ ആയി ജോലി ചെയ്യുകയാണ്. ഇബ്രാഹിം റിയാസാണ് രഹ്നയുടെ ഭര്‍ത്താവ്. കോട്ടയം വേളൂര്‍ വി.എം ഷാജഹാന്റെയും റഫീയത്തിന്റെയും മകളാണ്. ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി നഹ് ല ഷാജഹാനാണ് സഹോദരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular