Wednesday, May 8, 2024
HomeKeralaഫാത്തിമയുടെ വര്‍ണക്കുടകള്‍ ജീവിതം പറയും...

ഫാത്തിമയുടെ വര്‍ണക്കുടകള്‍ ജീവിതം പറയും…

ചേ​ര്‍​ത്ത​ല: ജീ​വി​ത വ​ര്‍​ണ​ത്തി​നാ​യി ഫാ​ത്തി​മ വ​ര്‍​ണ​ക്കു​ട​ക​ള്‍ നി​ര്‍​മി​ക്കു​ന്നു. ജ​ന്മ​നാ​യു​ള്ള പ്ര​ശ്നം​മൂ​ലം​ കാ​ല്‍​മു​ട്ടു​ക​ള്‍ നി​വ​രാ​ത്ത പ​ട്ട​ണ​ക്കാ​ട് പെ​രും​കു​ള​ങ്ങ​ര അ​ബ്ദു​ല്‍ ക​രീ​മി​ന്‍റെ​യും സു​ഹ​റ​യു​ടെ​യും മ​ക​ളാ​ണ് ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ എ​സ്.

ഫാ​ത്തി​മ (33).

കാ​ലു​ക​ളു​ടെ ഞ​ര​മ്ബി​ന്‍റെ വ​ള​ര്‍​ച്ച​ക്കു​റ​വ് മൂ​ല​മാ​ണ് കാ​ലു​ക​ള്‍ നി​വ​രാ​ത്ത​ത്. ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും പൂ​ര്‍​ണ​വി​ജ​യ​മാ​യി​ല്ല. പ​ര​സ​ഹാ​യ​ത്തോ​ടെ പ​തു​ക്കെ ന​ട​ക്കാ​മെ​ന്ന​താ​ണ് ആ​ശ്വാ​സം. പ​ട്ട​ണ​ക്കാ​ട് ഗ​വ. സ്കൂ​ളി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി. പി​ന്നീ​ട് അ​തി​ജീ​വ​ന​ത്തി​നാ​യി ച​കി​രി​മാ​ല, ജ്വ​ല്ല​റി മേ​ക്കി​ങ് തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ ചെ​യ്തു. ‘ആ​ക്കോ​ക്’ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് മൂ​ന്നു​വ​ര്‍​ഷം മു​മ്ബ്​ കു​ട നി​ര്‍​മാ​ണ​ത്തി​ലേ​ക്ക്​ വ​രു​ന്ന​ത്. വീ​ല്‍​ചെ​യ​റി​ലി​രു​ന്ന്​ നാ​ല്​ കു​ട​ക​ള്‍​വ​രെ പ്ര​തി​ദി​നം നി​ര്‍​മി​ക്കും. അ​തി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ടു​വ​ര്‍​ഷം മു​മ്ബാ​ണ്​ തു​ല്യ​ത കോ​ഴ്സി​ലൂ​ടെ പ്ല​സ് ടു ​പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​പ്പോ​ള്‍ പ്രൈ​വ​റ്റാ​യി ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​ന്നു. കൂ​ടു​ത​ല്‍ പ​ഠി​ച്ച്‌​ സൈ​കോ​ള​ജി​സ്റ്റ് ആ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഫാ​ത്തി​മ പ​റ​യു​ന്നു. സ​ഹോ​ദ​ര​ങ്ങ​ളാ​യ മും​താ​സും സി​ദ്ദീ​ഖും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular