Thursday, March 28, 2024
HomeKeralaസ്കൂള്‍ അടയ്ക്കല്‍; 40 ലക്ഷ​ത്തോളം കുട്ടികള്‍ വീണ്ടും വീട്ടകങ്ങളിലേക്ക്

സ്കൂള്‍ അടയ്ക്കല്‍; 40 ലക്ഷ​ത്തോളം കുട്ടികള്‍ വീണ്ടും വീട്ടകങ്ങളിലേക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്കൂ​ളു​ക​ളി​ല്‍ ഒ​ന്ന്​ മു​ത​ല്‍ ഒ​മ്ബ​ത്​ വ​രെ ക്ലാ​സു​ക​ള്‍ ജ​നു​വ​രി 21 മു​ത​ല്‍ അ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തോ​ടെ 40 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം വീ​ണ്ടും ഓ​ണ്‍​ലൈ​ന്‍/ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്​​ഫോ​മി​ലേ​ക്ക്​ മാ​റും.

ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ്​ മാ​റ്റ​മെ​ങ്കി​ലും കോ​വി​ഡ്​ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​യി​രി​ക്കും പി​ന്നീ​ടു​ള്ള ക്ലാ​സു​ക​ളു​ടെ രീ​തി തീ​രു​മാ​നി​ക്കു​ക. സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്, അ​ണ്‍ എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ല്‍ സം​സ്ഥാ​ന സി​ല​ബ​സി​ല്‍ ഏ​ക​ദേ​ശം 34 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ പ​ഠി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​ മ​റ്റ്​ സി​ല​ബ​സി​ലു​ള്ള സ്കൂ​ളു​ക​ള്‍​ക്കും ബാ​ധ​ക​മാ​കും. സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സി​ല​ബ​സി​ലു​ള്ള സ്കൂ​ളു​ക​ള്‍ കൂ​ടി ഓ​ഫ്​​ലൈ​ന്‍ ക്ലാ​സ്​ താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ​ടെ വീ​ട്ടി​ലി​രു​ന്ന്​ പ​ഠി​ക്കേ​ണ്ടി​വ​രു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 40 ല​ക്ഷ​ത്തോ​ള​മാ​യി മാ​റും. 2020 മാ​ര്‍​ച്ചി​ലാ​ണ്​ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ അ​ട​ച്ച​ത്.

ഇ​തി​ന്​ ശേ​ഷം വാ​ര്‍​ഷി​ക​പ​രീ​ക്ഷ​ക​ള്‍ ന​ട​ന്നെ​ങ്കി​ലും അ​ധ്യ​യ​ന​ത്തി​നാ​യി സ്കൂ​ളു​ക​ള്‍ ക​ഴി​ഞ്ഞ ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ്​ തു​റ​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും കോ​വി​ഡ്​ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌​ ജാ​ഗ്ര​ത​യോ​ടെ​യാ​ണ്​ സ്കൂ​ളു​ക​ളി​ല്‍ എ​ത്തി​യി​രു​ന്ന​ത്. മാ​ര്‍​ച്ചി​ലും ഏ​പ്രി​ലി​ലു​മാ​യി എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള തി​യ​തി​ക​ളും തീ​രു​മാ​നി​ച്ചു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കോ​വി​ഡ് വ്യാ​പ​ന​തോ​ത്​ വീ​ണ്ടും ഉ​യ​ര്‍​ന്ന​ത്.

ഇ​തോ​ടെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട്​ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഒ​ന്ന്​ മു​ത​ല്‍ ഒ​മ്ബ​ത്​ വ​രെ ക്ലാ​സു​ക​ള്‍, അ​ല്ലെ​ങ്കി​ല്‍ എ​ല്‍.​പി, യു.​പി ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നി​ലേ​ക്ക്​ മാ​റ്റു​ക എ​ന്ന നി​ര്‍​ദേ​ശ​മാ​ണ്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​തി​ല്‍ ഒ​ന്ന്​ മു​ത​ല്‍ ഒ​മ്ബ​ത്​ വ​രെ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നി​ലേ​ക്ക്​ മാ​റ്റാം എ​ന്ന നി​ര്‍​ദേ​ശ​മാ​ണ്​ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അം​ഗീ​ക​രി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular