Thursday, April 25, 2024
HomeIndia'ബി.ജെ.പി യുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരിക്കുന്നു, നമ്മുടെ മുഖ്യമന്ത്രിക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ല ; യോഗിയെ...

‘ബി.ജെ.പി യുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരിക്കുന്നു, നമ്മുടെ മുഖ്യമന്ത്രിക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ല ; യോഗിയെ പരിഹസിച്ച്‌ അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ കൂട്ടരാജികള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെ പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

ബി.ജെ.പി യുടെ വിക്കറ്റുകള്‍ ഒന്നൊന്നായി വീണു കൊണ്ടിരിക്കുകയാണ് എന്നും യോഗിക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ലെന്നും അഖിലേഷ് പറഞ്ഞു. ‘ബി.ജെ.പി യുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ല. അദ്ദേഹം ഇപ്പോള്‍ തന്നെ ഒരുപാട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞു. ബി.ജെ.പിയില്‍ തുടരുന്ന കൂട്ടരാജി സമാജ് വാദി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തും’. അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular