Thursday, March 28, 2024
HomeUSAഈ വാരാന്ത്യത്തിൽ ന്യു യോർക്ക് മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായേക്കും

ഈ വാരാന്ത്യത്തിൽ ന്യു യോർക്ക് മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായേക്കും

ഞായറാഴ്ച രാത്രി ന്യൂയോർക്ക്  മേഖലയിൽ  ഒരു വലിയ ബോംബ് ചുഴലിക്കാറ്റ് അല്ലെങ്കിൽ നോർ’ഈസ്റ്റർ ആഞ്ഞടിക്കുകയും കടുത്ത മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്തേക്കാമെന്ന് കാലാവസ്ഥാ വിദഗ്‌ധർ.

കനത്ത മഞ്ഞുവീഴ്ച മിഡ്‌വെസ്റ്റ്,  തെക്കുകിഴക്കാൻ സ്റ്റേറ്റുകളിൽ നിന്ന്  വടക്കോട്ട് നീങ്ങുമെന്നും  പ്രതീക്ഷിക്കുന്നു.

ന്യു യോർക്ക് നഗരത്തിൽ 6 ഇഞ്ചിലധികം മഞ്ഞുവീഴ്ച ഉണ്ടാകാൻ 20 ശതമാനം സാധ്യതയുണ്ടെന്ന് വിദഗ്ദർ  പറഞ്ഞു. നഗരത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഇത്  ഗണ്യമായി ഉണ്ടാകും

താപനില വെള്ളിയും ശനിയും  ഗണ്യമായി കുറയും.  ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഏകദേശം 30 ഡിഗ്രി ആകും.

തണുത്ത താപനില ശക്തമായ മഞ്ഞുവീഴ്ചയെ ത്വരിതപ്പെടുത്തും.

വാരാന്ത്യത്തോടെ അമേരിക്കയുടെ കിഴക്കൻ മേഖല  തണുത്തുവിറയ്ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാനഡയിൽ നിന്ന് മിനസോട്ടയിലൂടെ മിസിസിപ്പിയിലേക്ക് സ്നോ ഉടൻ എത്തും. സാധാരണയായി സ്നോ പതിവില്ലാത്തതുകൊണ്ട് അതിനെ നേരിടാൻ ഇനിയും തയ്യാറാകാത്ത ദക്ഷിണമേഖലയിലും ഇക്കുറി മഞ്ഞുമൂടും. കരോലിനയിലും വിർജീനിയയിലും സ്നോ രൂക്ഷമാകുന്നതുവഴി  ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങാനും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

കഴിഞ്ഞ മാസം സിയറ നെവാഡ മേഖലയിൽ  17 അടി മഞ്ഞുവീഴ്ച ഉണ്ടായപ്പോൾ തന്നെ, യുഎസിൽ  ഭയാനകമായ വരൾച്ചയും റെക്കോർഡ് ചെയ്തിരുന്നു. യുഎസിൽ 40% ഇടങ്ങളിലും   തുടർച്ചയായി 68 ആഴ്ചകളിൽ  വരൾച്ചയുണ്ടായി.

ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള  ന്യൂനമർദ്ദം മൂലം കാനഡയിൽ മുൻപില്ലാത്തത്ര തണുപ്പ് വാരാന്ത്യത്തിൽ പ്രതീക്ഷിക്കാം.

നോർത്ത് ഡക്കോട്ടയുടെ ചില ഭാഗങ്ങളിൽ സ്ഥിതിഗതികൾ അതിവേഗം വഷളാകുമെന്ന് പ്രതീക്ഷിക്കുന്നതായി  കാലാവസ്ഥ പ്രവചന കേന്ദ്രം വ്യാഴാഴ്ച പറഞ്ഞു. 4 ഇഞ്ചിൽ കൂടുതൽ വ്യാപകമായ സ്നോഫോളിന് സാധ്യതയുണ്ട്, തെക്കുകിഴക്കൻ നോർത്ത് ഡക്കോട്ട മുതൽ സെൻട്രൽ അയോവ വരെ 8 ഇഞ്ചിൽ കൂടുതൽ സ്നോ ഉണ്ടാകും.

അയോവയിലെ ഡിമോയിൻസ്  ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഇന്നുമുതൽ മഞ്ഞ് വീഴാൻ തുടങ്ങും. മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ച 14 മുതൽ 20 മണിക്കൂർ വരെ നീളാൻ  സാധ്യതയുണ്ട്.  മണിക്കൂറിൽ 60 മൈലിൽ കൂടുതൽ വേഗതയുള്ള ശക്തമായ കാറ്റും ഉണ്ടാകാൻ ഇടയുണ്ട്.റോഡുകളിൽ മഞ്ഞ് നിറയുന്നതിനാൽ വാഹനയാത്ര  വളരെ അപകടകരമായി മാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular