Friday, April 19, 2024
HomeUSAഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തിന്റെ എഴുപത്തിനാലാമത് ഗവര്‍ണറായി ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു. 2009-നു ശേഷം ആദ്യമായി റിപ്പബ്ലിക്കന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗ്ലെന്‍. വിര്‍ജീനിയ റിച്ച്‌മോണ്ടില്‍ ജനുവരി 15-നു ശനിയാഴ്ച ചുമതലയേറ്റു.

ഗവര്‍ണര്‍ക്കൊപ്പം ലഫ്റ്റനന്റ് ഗവര്‍ണറായി വിന്‍ഡം സിയേഴ്‌സും, അറ്റോര്‍ണി ജനറലായി ജെയ്‌സണ്‍ മിയാര്‍സും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

2021 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ടെറി മെക്‌ളാഫിയെ പരാജയപ്പെടുത്തിയാണ് ഗ്ലെന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. ടെറിക്ക് 1.600116 (48.6%) വോട്ടുകള്‍ ലഭിച്ചപ്പോള്‍  ഗ്ലെന്‍ 1663596 (50.6%) വോട്ടുകള്‍ കരസ്ഥമാക്കി.

തുടര്‍ച്ചയായി രണ്ടു തവണ ഗവര്‍ണറായി മത്സരിക്കുന്നതിന് വിര്‍ജീനിയ ഭരണഘടന അനുവദിക്കാത്തതിനാല്‍ നിലവിലുള്ള ഡമോക്രാറ്റിക് ഗവര്‍ണര്‍ റാള്‍ഫ് നോര്‍ത്തമിന് മത്സരിക്കാനായില്ല.

വിര്‍ജീനിയ സംസ്ഥാനത്തെ സാമ്പത്തിക, വിദ്യാഭ്യാസ, പൊതുജനാരോഗ്യം തുടങ്ങിയ രംഗങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഗ്ലെന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

വ്യവസായിയായ ഗ്ലെന്‍ മെയ് എട്ടിനു ചേര്‍ന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷനില്‍ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡനെ വിജയിപ്പിച്ച സംസ്ഥാനമാണ് വിര്‍ജീനിയ. ഇതിനു മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന്‍ ഇവിടെ 5% വോട്ടുകള്‍ കൂടുതല്‍ നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular