Friday, April 19, 2024
HomeIndia14 കോടി രൂപ, ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, ഏഴ് ആഡംബരക്കാറുകള്‍; ഓഹരി വിപണിയില്‍...

14 കോടി രൂപ, ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, ഏഴ് ആഡംബരക്കാറുകള്‍; ഓഹരി വിപണിയില്‍ നഷ്ടമായ 60 ലക്ഷം രൂപ തിരികെ പിടിക്കാന്‍ ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ നടത്തിയത് വന്‍ തട്ടിപ്പ്

ഗുരുഗ്രാം: ഹരിയാനയില്‍ ഐപിഎസ് ഓഫിസര്‍ ചമഞ്ഞ് ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ നടത്തിയത് വന്‍ തട്ടിപ്പ്.

125 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ഗുരുഗ്രാം ജില്ലയിലെ മനേസറിലെ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) ആസ്ഥാനത്ത് ജോലിചെയ്യുന്ന ബിഎസ്‌എഫ് ഡപ്യൂട്ടി കമാന്‍ഡന്റ് പ്രവീണ്‍ യാദവാണ് തട്ടിപ്പു കേസില്‍ അറസ്റ്റിലായത്.

ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് പ്രവീണ്‍ തട്ടിപ്പ് നടത്തിയത് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 14 കോടി രൂപ, ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, ഏഴ് ആഡംബരക്കാറുകള്‍ തുടങ്ങിയവ പരിശോധനയില്‍ കണ്ടെടുത്തു. ഇയാളുടെ ഭാര്യ മമത യാദവ്, സഹോദരി ഋതു യാദവ്, ഒരു സഹായി എന്നിവരും പൊലീസ് പിടിയിലായിരുന്നു.

ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എന്‍എസ്ജി ക്യാംപസില്‍ നിര്‍മ്മാണ കരാര്‍ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നായി കോടിക്കണക്കിന് രൂപ പ്രവീണ്‍ തട്ടിയെടുക്കുക ആയിരുന്നു. തട്ടിയെടുത്ത മുഴുവന്‍ പണവും എന്‍എസ്ജിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മാറ്റി. ബാങ്കില്‍ മാനേജരായ സഹോദരി ഋതു യാദവാണ് അക്കൗണ്ട് തുറന്നതെന്ന് പൊലീസ് പറഞ്ഞു.

ഓഹരി വിപണിയില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രവീണിന് 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഇതു തിരിച്ചുപിടിക്കുന്നതിനു വേണ്ടിയാണ് തട്ടിപ്പുനടത്തിയതെന്നും അന്വേഷണ ഉദ്യോസ്ഥര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular