Friday, March 29, 2024
HomeUSAഡോക്ടര്‍മാര്‍ പന്നിയുടെ ഹൃദയം തുന്നിപ്പിടിപ്പിച്ച അമേരിക്കക്കാരന്‍ കൊടും കുറ്റവാളി, രോഗിയുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്ത്

ഡോക്ടര്‍മാര്‍ പന്നിയുടെ ഹൃദയം തുന്നിപ്പിടിപ്പിച്ച അമേരിക്കക്കാരന്‍ കൊടും കുറ്റവാളി, രോഗിയുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്ത്

മേരിലാന്‍ഡ്: അടുത്തിടെ അമേരിക്കയില്‍ പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവയ്ക്കല്‍ നടത്തിയ അമേരിക്കക്കാരന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.

പന്നി ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് എന്നയാളുടെ ക്രിമിനല്‍ പശ്ചാത്തലമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മേരിലാന്‍ഡ് നിവാസികള്‍ ഒരിക്കല്‍ ഭയപ്പാടോടെ ഓര്‍ത്തിരുന്നയാളായിരുന്നു ഡേവിഡ് ബെന്നറ്റ്.

1988ല്‍ എഡ്വേര്‍ഡ് ഷുമാക്കറെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി ഇയാള്‍ക്ക് പത്തു വര്‍ഷത്തെ കഠിനതടവാണ് കോടതി വിധിച്ചിരുന്നത്. ഏഴോളം തവണ കുത്തേറ്റ എഡ്വേര്‍ഡിന്റെ ശരീരം തളരുകയും ഏറെ നാളത്തെ ചികിത്സയ്ക്കും ദുരിത ജീവിതത്തിനും ശേഷം 2007ല്‍ മരണപ്പെടുകയുമായിരുന്നു. കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഇരുപത് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മരണപ്പെട്ടതെന്ന് സഹോദരി ലെസ്ലി പറയുന്നു.

മരണത്തോട് മല്ലടിച്ച ഡേവിഡിനെ രക്ഷിക്കുന്നതിനായി അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മെരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തത്. ജനുവരി 8നായിരുന്നു ഒമ്ബത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഡേവിഡ് ആരോഗ്യവാനായി തുടരുന്നതാണ് പ്രതീക്ഷയേകുന്നത്. ഡേവിഡ് എത്രകാലം പന്നിയുടെ ഹൃദയവുമായി ജീവിക്കുമെന്ന് വ്യക്തമല്ല.

മരണത്തോട് മല്ലടിച്ച ഡേവിഡിനെ രക്ഷിക്കാനുള്ള ഏക വഴിയായിരുന്നു ഈ ശസ്ത്രക്രിയ. ജനിതകമാറ്റം വരുത്തിയ മൃഗ ഹൃദയം മനുഷ്യശരീരം ഉടന്‍ തിരസ്‌കരിക്കില്ലെന്ന് ഈ ശസ്ത്രക്രിയ തെളിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular