Thursday, March 28, 2024
HomeCinemaഅമിര്‍ഖാനും കിരണ്‍റാവുവും ഒന്നിക്കുന്നു !

അമിര്‍ഖാനും കിരണ്‍റാവുവും ഒന്നിക്കുന്നു !

പത്തുവര്‍ഷത്തെ ഇടവേയ്ക്കുശേഷം കിരണ്‍റാവു വീണ്ടും സംവിധാന രംഗത്തേക്ക്. കിരണ്‍റാവുവിന്റെ മുന്‍ ഭര്‍ത്താവും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ അമിര്‍ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ സ്പര്‍ശ് ശ്രീവാസ്തവ, പ്രഭിത രത്‌ന, നിതാന്‍ ഷിഗോയല്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. 2021 ജൂലായ് മൂന്നിനാണ് ആമിറും കിരണും വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞ ശേഷവും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് അമിര്‍ വ്യക്തമാക്കിയിരുന്നു. അമിറിന്റെ ഏറ്റവും പുതിയ ചിത്രമായ ലാല്‍സിംഗ് ഛദ്ദയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കിരണ്‍ റാവു ആണ്. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular