Thursday, March 28, 2024
HomeKeralaഎട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ് ബസ്സിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ് ബസ്സിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍

ഈരാറ്റുപേട്ട: എട്ടാം കഗ്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ ബസില്‍ എത്തിച്ച്‌ പീഡിപ്പിച്ച കണ്ടക്ടറും കൂട്ടാളിയും പിടിയില്‍.

പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാന്‍ഡിലെ കണ്ടക്ടര്‍ തുണ്ടിപ്പറമ്ബില്‍ അഫ്‌സലാണ് പിടിയിലായത്. ബസിലെ ഡ്രൈവറും കൂട്ടാളിയുമായ കൊല്ലംപറമ്ബില്‍ എബിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിവാഹിതനായ അഫ്‌സല്‍ പ്രണയം നടിച്ച്‌ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശനിയാഴ്ച സ്‌കൂള്‍ കഴിഞ്ഞ് എത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ബസില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനിയെയും ഇയാളെയും ബസില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്.

പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തി. കൗണ്‍സിലിങ്ങും കൊടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular