Friday, March 29, 2024
HomeKeralaകാസര്‍കോട്‌ 212 കോടിയുടെ സ്‌റ്റേഷന്‍; 200 കോടിയുടെ ഡിപ്പോ

കാസര്‍കോട്‌ 212 കോടിയുടെ സ്‌റ്റേഷന്‍; 200 കോടിയുടെ ഡിപ്പോ

കാസര്‍കോട് > കെ റയില്‍ അര്‍ധ അതിവേഗപാതയില്‍ കാസര്‍കോട്ട് 212 കോടിയുടെ സ്റ്റേഷനും 200 കോടിയുടെ ഡിപ്പോയും നിര്‍മിക്കുമെന്ന് സമ്ബൂര്‍ണ വിശദപദ്ധതി രേഖ.

നിലവിലുള്ള റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കുണ്ടില്‍ പ്രദേശത്താണ് സ്റ്റേഷന്‍ വരിക. തറനിരപ്പിലായിരിക്കും സ്റ്റേഷന്‍. നിലവിലുള്ള സ്റ്റേഷനില്‍ നിന്ന് നടന്നെത്താവുന്ന ദൂരത്തിലാണ് പുതിയ സ്റ്റേഷന്‍. നാല് പ്ലാറ്റ് ഫോമുകള്‍ ഉണ്ടാകും. 6519 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലായിരിക്കും ഇവ. 11.32 മീറ്റര്‍ വീതിയും 410 മീറ്റര്‍ നീളവുമുള്ള നാല് പ്ലാറ്റ്ഫോമുകളാണ് നിര്‍മിക്കുക. അഞ്ച് മീറ്റര്‍ വീതിയും 350 മീറ്റര്‍ നീളവുമുള്ള ടൂറിസ്റ്റ് സൈഡിങ് പ്ലാറ്റ് ഫോമും ഉണ്ടാകും.

ചരക്കുലോറിയും കടത്താം

ലോറികളെ ചരക്കടക്കം കൊണ്ടുപോകുന്ന റോ റോ സൗകര്യത്തിനായി 10 മീറ്റര്‍ വീതിയും 868 മീറ്റര്‍ നീളവുമുള്ള പ്രത്യേകം പ്ലാറ്റ്ഫോമുണ്ടാകും. സംസ്ഥാനത്ത് അഞ്ചിടത്ത് മാത്രമുള്ള റോ റോ സൗകര്യം തൃശൂര്‍ കഴിഞ്ഞാല്‍ കാസര്‍കോട് മാത്രമാണ്. സംസ്ഥാനത്തെ ഏഴ് എ ക്ലാസ് സ്റ്റേഷനില്‍ ഒന്നായിരിക്കും കാസര്‍കോട്. കോര്‍പറേഷന്‍ പരിധിയിലല്ലാത്ത ഏക എ ക്ലാസ് സ്റ്റേഷന്‍ കാസര്‍കോടാണ്.

ഡിപ്പോ ഏരിയാല്‍ 
ചൗക്കി ഭാഗത്ത്

അറ്റകുറ്റപണിക്കും പരിശോധനക്കുമുള്ള ഡിപ്പോ കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെ മംഗളൂരു ഭാഗത്തേക്കായിരിക്കും. കൂഡുലു വില്ലേജില്‍ ഉള്‍പ്പെടുന്ന ഏരിയാല്‍ ചൗക്കിയിലാണിത്. 200 കോടി രൂപ ചെലവിട്ടാണ് ഡിപ്പോ.

കണ്ണൂരിലേക്ക് 35 മിനിറ്റ്

529.450 കിലോമീറ്ററുള്ള തിരുവനന്തപുരം കാസര്‍കോട് സില്‍വര്‍ ലൈനില്‍ 83.35 കിലോ മീറ്ററാണ് കണ്ണൂര്‍ കാസര്‍കോട് ദൈര്‍ഘ്യം. കാസര്‍കോട് നിന്ന് 3.56 മണിക്കൂറില്‍ തിരുവനന്തപുരത്ത് എത്താം. കണ്ണൂരിലേക്ക് 35 മിനിറ്റ് മതി. കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് ദിവസം 16,997 യാത്രക്കാരുണ്ടാകും. കാസര്‍കോട് തിരുവനന്തപുരം റൂട്ടില്‍ പ്രതിദിനം 18 സര്‍വീസും കണ്ണൂരിലേക്ക് 20 സര്‍വീസ് നടത്തും. അമ്ബലത്തറിയിലെ 220 കെവി സബ്സറ്റേഷനില്‍ നിന്നാണ് വൈദ്യുതി നല്‍കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular