Thursday, April 25, 2024
HomeIndiaപണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ വിയോഗത്തില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.ദിവസങ്ങള്‍ക്ക് മുമ്ബ് വൃക്കരോഗം കണ്ടെത്തി ഡയാലിസിസിന് വിധേയനായിരുന്ന കഥക് മാസ്റ്റര്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്.

“ഇതിഹാസമായ പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. അത് ഇന്ത്യന്‍ സംഗീത സാംസ്കാരിക ഇടങ്ങളില്‍ ആഴത്തിലുള്ള ശൂന്യത സൃഷ്ടിക്കുന്നു. കഥകിനെ ആഗോളതലത്തില്‍ ജനകീയമാക്കുന്നതിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കി അദ്ദേഹം ഒരു ഐക്കണായി മാറി. അദ്ദേഹത്തിന് അനുശോചനം” എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.

ഇന്ത്യന്‍ നൃത്തരൂപത്തിന് ലോകമെമ്ബാടും പ്രത്യേക അംഗീകാരം നേടിക്കൊടുത്ത പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ജിയുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ കലാലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്.

പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം, ഗാനരചന എന്നീ മേഖലകളിലും ബിര്‍ജു മഹാരാജ് തിളങ്ങി. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ അദ്ദേഹം നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ കലാശ്രമം എന്ന പേരില്‍ കഥക് കളരിയും നടത്തിവരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular