Friday, April 26, 2024
HomeIndia'യു.പിയില്‍ എല്ലാ'മുണ്ടെന്ന് തെര. ഗാനവുമായി എം.പി; കോവിഡും ബലാത്സംഗവുമുണ്ടെന്ന മറുപടി ഗാനവുമായി പാട്ടുകാരി -വൈറല്‍

‘യു.പിയില്‍ എല്ലാ’മുണ്ടെന്ന് തെര. ഗാനവുമായി എം.പി; കോവിഡും ബലാത്സംഗവുമുണ്ടെന്ന മറുപടി ഗാനവുമായി പാട്ടുകാരി -വൈറല്‍

ലഖ്നോ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശന ഗാനവുമായി ഭോജ്പൂരി പാട്ടുകാരി നേഹ സിങ് റാത്തോഡ്.

‘യു.പി മേ കാ ബാ’ (യു.പിയില്‍ എന്താണുള്ളത് എന്നു തുടങ്ങുന്ന ഗാനം ട്വിറ്ററിലും യു ട്യൂബിലും പങ്കുവെച്ചു. ഉടന്‍തന്നെ ഇവ വൈറലാകുകയും ചെയ്തു.

ബി.ജെ.പി പാര്‍ലമെന്റ് അംഗം രവി കിഷന്‍ ‘യു.പി മേ സബ് ബാ'(യു.പിയില്‍ എല്ലാമുണ്ട്) എന്ന തെരഞ്ഞെടുപ്പ് ഗാനം പുറത്തുവിട്ടതിന് പിന്നാലെയാണ് നേഹയുടെ ഗാനം. കോവിഡ് മഹാമാരി, ലഖിംപൂര്‍ ഖേരി അക്രമം, ഹാഥറസ് ബലാത്സംഗം തുടങ്ങിയവ ഗാനത്തില്‍ വിഷയങ്ങളാകുന്നുണ്ട്.

ശനിയാഴ്ച രവി കിഷന്‍ യോഗിയെയും ബി.ജെ.പിയെയും പുകഴ്ത്തി ഗാനം പുറത്തിറക്കിയിരുന്നു. ‘ഇത് യോഗിയുടെ സര്‍ക്കാറാണ്. വികസനമുണ്ട്, റോഡുണ്ട്, കുറ്റവാളികള്‍ ജയിലിലുണ്ട്, കോവിഡില്ല, എല്ലായിടത്തും വൈദ്യുതിയുണ്ട് -യു.പിയില്‍ എല്ലാമുണ്ട്’ -എന്നു തുടങ്ങുന്നതാണ് രവി കിഷന്റെ ഗാനം. ഇതിനുമറുപടിയായാണ് നേഹയുടെ ഗാനം.

‘കോവിഡ് ലക്ഷങ്ങളെ കൊന്നു, ഗംഗ മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞു. യു.പിയില്‍ എന്താണ് നടക്കുന്നത്. മന്ത്രിയുടെ മകന്‍ കാറോടിച്ച്‌ കര്‍ഷ​കരെ കൊല്ലുന്നു, ചൗകിദാര്‍ ആരാണ് ഇതിന് ഉത്തരവാദി’ ഇങ്ങനെപോകുന്നു നേഹയുടെ വരികള്‍. ജീവിതത്തോട് ഭയം തോന്നുന്നുവെന്നും പക്ഷേ ബി.ജെ.പിയും സര്‍ക്കാറും ഇപ്പോഴും അഹംഭാവം കൊണ്ടുനടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ടിന്റെ അവസാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular