Friday, March 29, 2024
HomeIndiaഉദ്ധവ് താക്കറേയെ തല്ലണമെന്ന പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

ഉദ്ധവ് താക്കറേയെ തല്ലണമെന്ന പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

മുംബൈ: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താ​ക്കറെക്കെതിരായ പ്രസ്താവനക്ക് പിന്നാലെ കേന്ദ്രമന്ത്രി നാരായണ്‍ റാണെ മുംബൈയില്‍ അറസ്റ്റില്‍. രത്​നഗിരിയില്‍ വെച്ചാണ്​ നാരായണ്‍ റാണെയെ മഹാരാഷ്​ട്ര പൊലീസ്​ കസ്റ്റഡിയിലെടുത്തത്​. സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത ഉദ്ദവ് താക്കറെയെ പോയി  തല്ലണമെന്നായിരുന്നു റാണെയുടെ പരാമര്‍ശം.
ഇതിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു
‘സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ’, എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. അതെസമയം റാണെയുടെ പരാമര്‍ശത്തിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയിരുന്നു
കേന്ദ്രമന്ത്രിയുടെ പ്രസ്​താവനക്കെതിരെ ശിവസേന പൊലീസില്‍ പരാതി നല്‍കുകയും പിന്നീട്​ ഇക്കാര്യത്തില്‍ കേസെടുക്കുകയുമായിരുന്നു. നാരായണ്‍ റാണെയുടെ മകനേയും പൊലീസ്​ തടഞ്ഞിരുന്നു. ശിവസേന പ്രവര്‍ത്തകര്‍ റാണെയുടെ വീട്ടിലേക്ക്​ നടത്തിയ മാര്‍ച്ച്‌ അക്രമാസക്​തമാവുകയും ചെയ്​തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌​ തടഞ്ഞതാണ്​ സംഘര്‍ഷത്തില്‍ കലാശിച്ചത്​.
അതേസമയം, റാണെയുടെ പ്രസ്​താവനയെ പിന്തുണക്കുന്നില്ലെന്ന്​ മഹാരാഷ്​ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേ​വന്ദ്രേ ഫഡ്​നാവിസ്​ പറഞ്ഞു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular