Friday, April 19, 2024
HomeUSAകെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ് ഉജ്ജ്വലമായി

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ് ഉജ്ജ്വലമായി

ചിക്കാഗോ: ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ചിക്കാഗോ റീജിയന്‍ കിക്കോഫ് ഉജ്ജ്വലവിജയമായി. 2022  ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന കണ്‍വന്‍ഷന്റെ ഗോള്‍ഡ് സ്‌പോണ്‍സേഴ്‌സായി, ഫൈവ് സ്റ്റാര്‍ ഓയില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഉടമകളായ റോണാള്‍ഡ് പൂക്കുമ്പേലും,  സന്‍ജു പുളിക്കത്തൊട്ടിയിലും $ 15000 നല്‍കിക്കൊണ്ട് കണ്‍വന്‍ഷന്റെ ഗോള്‍ഡ് സ്‌പോണ്‍സേഴ്‌സായി. ജനുവരി 15-ാം തീയതി ശനിയാഴ്ച വൈകിട്ട് ചിക്കാഗോ കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന കണ്‍വന്‍ഷന്‍ കിക്കോഫ് ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്റര്‍ ലോറ മര്‍ഫി ഉദ്ഘാടനം ചെയ്തു.

റോണാള്‍ഡ് പൂക്കുമ്പേല്‍, ലിന്റോ ഒറവക്കുഴി, ചിക്കാഗോയിലെ മോര്‍ഗേജ് വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ ലിങ്കണ്‍വുഡ്  മോര്‍ഗേജിന്റെ ഉടമയായ സന്‍ജു പുളിക്കത്തൊട്ടിയിലിന്റെയും ഉടമസ്ഥതയിലുള്ള ഫൈവ്സ്റ്റാര്‍ ഓയില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി  ഗോള്‍ഡ് സ്‌പോണ്‍സേഴ്‌സായി കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തതിലുള്ള നന്ദിയും സന്തോഷവും കെ.സി.സി.എന്‍.എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ സില്‍വര്‍ സ്‌പോണ്‍സറായി സെന്റ് മേരീസ് പെട്രോളിയത്തിനുവേണ്ടി അലക്‌സ് & ആന്‍ജല കൂവക്കാട്ടില്‍ $10000 നല്‍കിക്കൊണ്ട് കണ്‍വന്‍ഷന്‍ രജിസ്റ്റര്‍ ചെയ്തു. ചിക്കാഗോയിലെ ഇന്ധനവിതരണരംഗത്തെ പ്രമുഖ കമ്പനിയാണ് സിറിയക് കൂവക്കാട്ടിലിന്റെ ഉടമസ്ഥതയിലുള്ള സെന്റ് മേരീസ് പെട്രോളിയം കമ്പനി. ഇവരെ കൂടാതെ $ 5000 നല്‍കി മെഗാ സ്‌പോണ്‍സറായി ജോസ് & സുമ ഐക്കരപ്പറമ്പില്‍ ഫാമിലി, ചാക്കോ & ഫിലോമിന ചിറ്റലക്കാട്ട് ഫാമിലി, പുന്നൂസ്& പ്രതിഭ തച്ചേട്ട് ഫാമിലി, ജസ്‌ലിന്‍ & ‘ടാനിയ പ്ലാത്താനത്ത്, ജിനു & മീന പുന്നശ്ശേരില്‍ ഫാമിലി, ജസ്റ്റിന്‍ & ശോമ തെങ്ങനാട്ട്, സൈമണ്‍ & സിജി മുട്ടത്തില്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ രജിസ്‌ട്രേഷന്‍ ചെയ്തു. ഇതിനെത്തുടര്‍ന്ന് $3000 നല്‍കി ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സായി കണ്‍വന്‍ഷന്‍ കിക്കോഫ് ദിനത്തില്‍ തന്നെ 41 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

ഗോള്‍ഡ് സ്‌പോണ്‍സേഴ്‌സ്, സില്‍വര്‍ സ്‌പോണ്‍സേഴ്‌സ്, മെഗാസ്‌പോണ്‍സേഴ്‌സ്, ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സ് എന്നിവരെ കൂടാതെ 212 ഫാമിലി രജിസ്‌ട്രേഷന്‍ കണ്‍വന്‍ഷന്‍ കിക്കോഫിനോടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഒരു സമൂഹം എന്ന നിലയില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചിക്കാഗോയിലെ ക്‌നാനായ സമൂഹത്തിന്റെ നേട്ടങ്ങള്‍ അസൂയാവഹമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച ഇല്ലിനോയി സ്റ്റേറ്റ് സെനറ്റര്‍ ലോറ മര്‍ഫി പ്രസംഗിച്ചു.

കെ.സി.സി.എന്‍.എ.യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ ഒറ്റ ദിവസം നടന്ന സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും, ക്‌നാനായ സമുദായത്തിന്റെ അഭിമാനമായ കെ.സി.സി.എന്‍.എ.യുടെ യശസ്സ് വാനോളമുയര്‍ത്തിയ ചിക്കാഗോ കമ്മ്യൂണിറ്റിയോട് എത്രപറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ടെന്നും ഈ കണ്‍വന്‍ഷന്‍ വിജയകരമായി മാറ്റുവാന്‍ കാണിക്കുന്ന നല്ല മനസ്സിന് എല്ലാവരോടും നന്ദിയുണ്ടെന്നും കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷനില്‍ ചിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റിയില്‍നിന്നും വളരെ നല്ല പങ്കാളിത്തമുണ്ടാകുമെന്നും ഇനിയും വളരെയധികം പേര്‍ രജിസ്റ്റര്‍ ചെയ്ത് ഈ കണ്‍വന്‍ഷന്‍ ഉജ്ജ്വലവിജയമാകുമെന്നതില്‍ സംശയമില്ലെന്നും കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരി പറയുകയുണ്ടായി.

കണ്‍വന്‍ഷന്‍ കിക്കോഫിന് ചിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ തെങ്ങനാട്ട്, കെ.സി.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലിന്‍സണ്‍ കൈതമലയില്‍, ജോസ് ആനാലില്‍, ആല്‍ബിന്‍ ഐക്കരേത്ത്, ഷിബു മുളയാനിക്കുന്നേല്‍, മജു ഓട്ടപ്പള്ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സൈമണ്‍ മുട്ടത്തില്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular