Friday, April 19, 2024

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിലെ ‘റഹീമുൻ അലീമുൻ’ എന്ന ഗാനം മലയാളികൾക്കിടയിൽ മാത്രമല്ല, അങ്ങ് യുഎഇയിലും സൂപ്പർഹിറ്റായിരിക്കുകയാണ്. യുഎഇയിലെ പ്രമുഖ ഗായകനായ ഖലഫ് ബുഖാതിർ ആണ് പാട്ടിന് അറബിക് വരികൾ നൽകി ചിട്ടപ്പെടുത്തിയത്.

ഒരു മിനിട്ട് ദൈർഘ്യമുള്ള പാട്ടിന് കൂടുതൽ അറബിക് വരികൾ ചേർത്ത് മൂന്ന് മിനുട്ട് ആക്കിയാണ് ഖലഫ് ബുഖാതിർ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ബുഖാദിർ ആണ് പാടിയത്.

ഓഗസ്റ്റ് രണ്ടിന് തന്റെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത ഗാനം ഇന്ന് നിരവധി ആളുകൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഖലഫ് ബുഖാതിർ. വീഡിയോയിൽ അറബി വരികളുടെ അർത്ഥവും നൽകിയിട്ടുണ്ട്. അറബി ആസ്വാദകർ മാത്രമല്ല, മലയാളികളും വീഡിയോയ്ക്ക് കമന്റുകൾ നൽകി മികച്ച പിന്തുണ നൽകുന്നുണ്ട്.

ബിസിനസ് മാനേജ്മെന്റ് ആന്റ് മാർക്കറ്റിംഗിൽ ബിരുദധാരിയായ ഖലഫ് അബ്ദുൽ റഹ്മാൻ ബുഖാതിർ 2004 മുതൽ ബുഖാതിർ ഗ്രൂപ്പ് ഉടമയും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സിഇഒയുമായ മാലിക് കണ്ടതിന് ശേഷം ഫഹദ് ഫാസിലിന്റെ കടുത്ത ആരാധകനായ ഖലഫ് ബുഖാദിർ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിരവധി സിനിമകൾ കണ്ടിട്ടുണ്ട്.

മാലിക്കിലെ ‘റഹീമുന്‍ അലീമുന്‍’ എന്ന ഗാനം എഴുതിയത് സൂഫി മിസ്റ്റിക് സംഗീതധാരയിലൂടെ ശ്രദ്ധേയനായ പാട്ടുകാരൻ സമീർ ബിൻസിയാണ്. സമീര്‍ ബിന്‍സിക്കൊപ്പം സൂഫി ഗായകനുമായ ഇമാം മജ്‍ബൂര്‍, ഹിദ ചോക്കാട്, മിഥുലേഷ് ചോലക്കല്‍, സിനാന്‍ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular