Friday, April 19, 2024
HomeKeralaവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദേഹത്തെ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച നടന്ന സിപിഎം ജില്ലാ സമ്മളനത്തില്‍ മുന്നു ദിവസവും മന്ത്രി പങ്കെടുത്തിരുന്നു. ഐബി സതീഷ് എംഎല്‍എ ഉള്‍പ്പെടെ പ്രതിനിധികള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം സംസ്ഥാന സെക്രട്ടറിയേറ്റിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഹാജര്‍ നില പകുതിയായി കുറയ്ക്കണമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഓഫീസുകളില്‍ കൊവിഡ് വ്യാപിതരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular