Friday, April 19, 2024
HomeIndiaഇത്രയും കള്ളങ്ങള്‍ ടെലിപ്രോംപ്ടറിന് പോലും താങ്ങാനായില്ല; മോദിയെ ട്രോളി രാഹുല്‍

ഇത്രയും കള്ളങ്ങള്‍ ടെലിപ്രോംപ്ടറിന് പോലും താങ്ങാനായില്ല; മോദിയെ ട്രോളി രാഹുല്‍

ന്യൂദല്‍ഹി: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്ബത്തികഫോറം ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി.

ടെലിപ്രോംപ്ടറില്‍ സംഭവിച്ച സാങ്കേതിക തകരാര്‍ മൂലമാണ് മോദിയുടെ പ്രസംഗം തടസപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

ടെലിപ്രോംപ്ടറിന് പോലും ഇത്രയും കള്ളങ്ങള്‍ താങ്ങാനുള്ള കരുത്തില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിന് പിന്നാലെ നിരവധി പേരാണ് രാഹുലിന്റെ ട്വീറ്റ് ഏറ്റെടുത്തത്. ടെലി പ്രോംപ്ടറില്ലാതെ പ്രധാനമന്ത്രിയ്ക്ക് സംസാരിക്കാനാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ മുന്‍പത്തെ പരാമര്‍ശവും ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.

1അതേസമയം ടെലിപ്രോംപ്ടറിന് തകരാര്‍ സംഭവിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തന്റെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് ലോക സാമ്ബത്തിക ഫോറം ഉച്ചകോടി ആരംഭിച്ചത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്ബത്തികഫോറം ഉച്ചകോടി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുത്തത്. ലോക സാമ്ബത്തികഫോറം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സംസാരിച്ച്‌ തുടങ്ങിയത്. ഇന്ത്യ ലോകത്തിന് പ്രതീക്ഷയുടെ പുതിയ പൂച്ചെണ്ട് നല്‍കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 2

കൊവിഡ്, കാലാവസ്ഥാ വ്യതിയാനം, രാജ്യത്തെ വ്യാപാര സൗഹൃദമാക്കാന്‍ തന്റെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചെയ്ത കാര്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.കൊവിഡ് പ്രതിരോധത്തിനായി വാക്‌സിന്റെ 160 കോടി ഡോസ് കൊടുത്ത് ഇന്ത്യ ഒരു മഹായത്‌നം നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ സമയത്ത് മറ്റു രാജ്യങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളും വാക്‌സിനുകളും നല്‍കി ഇന്ത്യ ഒട്ടേറെ ജീവനുകള്‍ രക്ഷിച്ചുവെന്നും ഇപ്പോഴും ആ നടപടി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ മൂന്നാമത്തെ മരുന്നുത്പാദക രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം അവകാശപ്പെട്ടു.കൊവിഡ് വ്യാപന സമയത്ത് ഒരു ഭൂമി, ഒരു ആരോഗ്യം എന്നതായിരുന്നു ഇന്ത്യയുടെ കാഴ്ചപ്പാട്.

 3

ഇന്ന് ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ഐ ടി മേഖല മുഴുവന്‍ സമയവും ജോലി ചെയ്തു. ലോകത്തിനു വളരെയേറെ സോഫ്റ്റ്വെയര്‍ പ്രഫഷനലുകളെയാണ് ഈ സമയത്ത് രാജ്യം സംഭാവന ചെയ്തത്. ആരോഗ്യസേതു ആപ്പ്, കോവിന്‍ പോര്‍ട്ടല്‍ എന്നിവ ഇന്ത്യയുടെ അഭിമാന സംരംഭങ്ങളാണെന്നും ഉച്ചകോടിയില്‍ അദ്ദേഹം വ്യക്തമാക്കി. വ്യവസായിക രംഗത്ത് ഇന്ത്യ മത്സരത്തിലേക്ക് കടക്കുകയാണെന്നും കോര്‍പ്പറേറ്റ് നികുതി നിരക്ക് ഇളവ് ചെയ്താണ് വ്യവസായരംഗത്ത് ഇന്ത്യ കൂടുതല്‍ മത്സരക്ഷമമാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച സമയമാണിതെന്നും അദ്ദേഹം ഉച്ചകോടിയില്‍ പറഞ്ഞു.

 4

ആഭ്യന്തര യൂണിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് നികുതി ഇളവു കൊടുക്കുന്ന 2600 കോടി ഡോളറിന്റെ (1.9 ലക്ഷം കോടി രൂപ) പദ്ധതി 14 മേഖലകളില്‍ ഇന്ത്യ ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ ജനാധിപത്യത്തിലും സാങ്കേതികവിദ്യയിലും സ്വഭാവഗുണത്തിലും പ്രതിഭയിലുമുള്ള വിശ്വാസമാണത്. ഇന്ത്യയുടെ ഭാഷാ വൈവിധ്യവും സംസ്‌കാരവും ഞങ്ങളുടെ മാത്രം ശക്തിയല്ല, ലോകത്തിന്റെ മുഴുവന്‍ ശക്തിയാണ്. കൊവിഡിന്റെ ഈ കാലത്ത് രാജ്യത്തെ 80 കോടിയിലേറെ പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി ഇന്ത്യ സ്വന്തം ശക്തി വെളിവാക്കിയിരിക്കുകയാണ്’ പ്രധാനമന്ത്രി പറഞ്ഞു. ലൈസന്‍സ് രാജ് ഉള്‍പ്പെടെ രാജ്യത്തു ബിസിനസ് ചെയ്യാനുള്ള തടസ്സങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും രാജ്യത്തുള്ള യുവാക്കള്‍ പുത്തന്‍ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം ഉച്ചകോടിയില്‍ പറഞ്ഞു.

 5

60,000 ത്തിന് മുകളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ത്യയില്‍ ആരംഭിച്ചു. അടുത്ത 25 വര്‍ഷം മുന്നില്‍ക്കണ്ടുള്ള നയങ്ങളും തീരുമാനങ്ങളുമാണു രാജ്യം സ്വീകരിക്കുന്നതെന്നും സുസ്ഥിരവും സുതാര്യവും ഹരിത മാതൃകയിലും ആയിരിക്കും പദ്ധതികളെല്ലാം വിഭാവനം ചെയ്യുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്, യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല ഫൊണ്‍ഡെ ലെയ്ന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്.

  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular