Friday, April 26, 2024
HomeKeralaകൈക്കൂലിക്കാരന്‍ ജോലിയില്‍ സര്‍ക്കാര്‍ ഒന്നും അറിയുന്നില്ല എന്തും ആകാം എന്ന...

കൈക്കൂലിക്കാരന്‍ ജോലിയില്‍ സര്‍ക്കാര്‍ ഒന്നും അറിയുന്നില്ല എന്തും ആകാം എന്ന സ്ഥിതി

കൈക്കൂലി വാങ്ങി തീന്നു കൊഴുത്തവന്‍ റെയ്ഡ് സമയത്തു ഒളിച്ചോടി പോയി. ഇപ്പോള്‍ വീണ്ടും  ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു. എന്തൊരു ലോകമല്ലേ?. കോടികളുടെ കൈക്കൂലിക്കേസില്‍ ഒളിവില്‍ പോയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ നാടകീയമായ തിരികെ ജോലിയില്‍ പ്രവേശിച്ചു. കോടിക്കളുടെ കൈക്കൂലി വീട്ടില്‍ ഒളിപ്പിച്ച കേസിലെ രണ്ടാംപ്രതി ജോസ് മോനാണ് കോഴിക്കോട്ടെ ഓഫീസിലെത്തി ചുമതലയേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലെ സീനിയര്‍ എഞ്ചിനിയറായിരുന്നു ജോസ് മോന്‍. അദ്ദേഹം കോട്ടയത്ത് ജോലി ചെയ്തിരുന്ന സമയത്ത് അനധികൃതമായ നിരവധി ആളുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നു. കോടികളുടെ സ്വത്ത് സമ്പാദിക്കുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം കോട്ടയത്തെ പൊലുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിനിടെയാണ് ജോസ് മോന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്.

അതേസമയം ഇയാളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. ജോസ്മോനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി നടത്തിയ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എ.ബി പ്രദീപ് പറഞ്ഞു. ജോസ്മോന്‍ ചുമതല ഏല്‍ക്കാനെത്തില്ലെന്ന് കരുതിയാണ് ഉത്തരവിറക്കിയതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയറായ ജോസ് മോനെ കോഴിക്കോട്ടേക്ക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയറായാണ് സ്ഥലംമാറ്റിയത്. ഇത് തരംതാഴ്ത്തലാണെന്നാണും ചെയര്‍മാന്‍ വിശദീകരിച്ചു. കോഴിക്കോട് ഓഫീസിലെ സ്വതന്ത്ര ചുമതലയുള്ള പദവിയാണിത്. വിവാദം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് സ്വതന്ത്ര ചുമതലയില്‍ നിന്ന് മാറ്റി അദ്ദേഹത്തെ വീണ്ടും ഹെഡ് ഓഫീസിലേക്ക് തന്നെ സ്ഥലംമാറ്റി ഉത്തരവ് നല്‍കിയതെന്നും ചെയര്‍മാന്‍ പറഞ്ഞു.  ചുമതലയേല്‍ക്കുന്നതിന് മുമ്പായി ഇയാള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനെ വിളിച്ച് ചുമതലയേല്‍ക്കട്ടെയെന്ന് ചോദിച്ചിരുന്നു. അനുമതി കിട്ടിയ ശേഷമാണ് ചുമതലയേറ്റത്. കൈക്കൂലി കേസിലെ ഒന്നാം പ്രതിയായ എഎം ഹാരിസ് നിലവില്‍ ജയിലിലാണ്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular