Friday, April 26, 2024
HomeKeralaചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ചാല്‍ മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍

ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ചാല്‍ മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍

മെഡിക്കല്‍ കോളജുകളില്‍ ചികിത്സയ്ക്ക് എത്തുന്ന സാധാരണക്കാരായ  രോഗികളെ പരിശോധിച്ചു മരുന്നു നിര്‍ണയിക്കുന്നവര്‍ മയക്കുമരുന്നിനടിമയായാല്‍ എന്താണ് ഫലം. ചങ്ങലയ്ക്കു ഭ്രാന്ത്  പിടിച്ചാല്‍ എന്താണ് ഫലം. ഇതാണ് ഇപ്പോള്‍ നടക്കുന്നത്.നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടര്‍ പൊലീസ് പിടിയിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് അക്വിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അക്വിലിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് പുറമേ മറ്റ് പല ഡോക്ടര്‍മാരും മയക്ക് മരുന്നു ഉപയോഗിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചയോടെ നടത്തിയ റെയ്ഡിലാണ് അക്വില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 2.4 ഗ്രാം എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും റെയ്ഡില്‍ കണ്ടെത്തി. പതിനഞ്ച് ദിവസം മാത്രമാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നത്. അക്വിലിന് ലഹരി ഉപയോഗത്തിന് പുറമേ ലഹരി വില്‍പ്പനയും ഉണ്ടായിരുന്നു. വന്‍ തുകയ്ക്കാണ് ഇയാള്‍ മയക്കുമരുന്ന് വിറ്റിരുന്നത്.

ബംഗളൂരുവില്‍ നിന്നാണ് എം ഡി എം എ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്നും എത്തിക്കുകയായിരുന്നു. അക്വിലിന്റെ മുറിയില്‍ വച്ചാണ് മറ്റ് ഡോക്ടര്‍മാരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നത്. പതിനഞ്ചോളം ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി അക്വില്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular