Thursday, March 28, 2024
HomeKeralaരാജ്യം ഭരിക്കാന്‍ ഒരു ന്യൂനപക്ഷ നേതാവിന് സിപിഎമ്മിന് ആവശ്യമുണ്ട്; വര്‍ഗീയവിഷം ചീറ്റി കൊടിയേരി തരംതാഴുമ്പോള്‍

രാജ്യം ഭരിക്കാന്‍ ഒരു ന്യൂനപക്ഷ നേതാവിന് സിപിഎമ്മിന് ആവശ്യമുണ്ട്; വര്‍ഗീയവിഷം ചീറ്റി കൊടിയേരി തരംതാഴുമ്പോള്‍

ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ്  കൊടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയവിഷം ചീറ്റുന്നു. കോണ്‍ഗ്രസ്  ന്യൂനപക്ഷനേതാക്കളെ വളര്‍ത്തുന്നില്ലെന്നാണ് കോടിയേരി  പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് കോടിയേരി  ചൂണ്ടികാട്ടുന്നത്.  ഭാരതം  ഹിന്ദുക്കളുടെയതാണെന്നും ഹിന്ദുക്കള്‍  രാജ്യം ഭരിക്കണമെന്നുമാണ്  രാഹുല്‍ പറഞ്ഞുവെന്നാണ്  കോടിയേരി ചൂണ്ടികാട്ടുന്നു. ഇതു സൂചന നല്‍കുന്നതു  ന്യൂനപക്ഷങ്ങളെ   കോണ്‍ഗ്രസ് ഉയര്‍ത്തി കൊണ്ടു വരില്ലെന്നാണ്  കോടിയേരി പറയുന്നത്.

ഇത് പക്ക വര്‍ഗീയതാണ്.   കേരളം  ഗുണ്ടകളുടെ കുടിപ്പകയില്‍  ചോരയില്‍ കുളിക്കുകയാണ്. കേരളത്തില്‍ പോലീസ് നോക്കുകുത്തിയായിരിക്കുന്നു. പോലീസിന്റെ അതിക്രമം ഒരു വശത്ത് പാവങ്ങളെ   കടിച്ചുകീറാന്‍ നില്‍ക്കുന്നു. ഇതിനിടയില്‍ കോടികള്‍   കോഴ പ്രതിക്ഷിച്ചു  നടപ്പിലാക്കാനുളള   വിവാദമായ   കെ റെയില്‍ പദ്ധതി. ഇതിനിടയില്‍ കോവിഡിനു നിയന്ത്രണം വരുത്തി  പാര്‍ട്ടി നടത്തുന്ന വിവാദ സമ്മേളനങ്ങള്‍. ഇതെല്ലാം  ജനങ്ങളുടെ മുന്നില്‍ നാണംകെട്ടു നില്ക്കുമ്പോള്‍ മുഖം രക്ഷിക്കാനുള്ള ഒരു  തന്ത്രപ്പാടാണ് കോടിയേരിയുടെ  വാക്കുകള്‍.

സിപിഎം ചെയ്യുമോ?

സിപിഎം എന്നെങ്കിലും കഴിവിന്റെ അടിസ്ഥാനത്തില്‍  ന്യൂനപക്ഷങ്ങളെ പരിഗണിച്ചിട്ടുണ്ടോ?  തോമസ് ഐസക്,  എം.എ. ബേബി തുടങ്ങിയ സിപിഎം നേതാക്കളെ പരിഗണിച്ചിട്ടുണ്ടോ|?  ഇവരില്‍ ആരെങ്കിലും  സിപിഎം സെക്രട്ടറിയാക്കട്ടെ എന്നു ആരെങ്കിലും  ചിന്തിച്ചിട്ടുണ്ടോ?  ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന പാര്‍ട്ടി ആദ്യം ഇവരെ  പരിഗണിക്കണ്ടേ. മുഖ്യമന്ത്രിയുടെ  മരുമകന്‍ മുഹമ്മദ് റിയാസിനെ പാര്‍ട്ടിസെക്രട്ടറിയാക്കുമോ അതോ മുഖ്യമന്ത്രിയാക്കുമോ? ഇതിനുള്ള സാധ്യതയുണ്ട്. ഇതിനായിട്ടാണ്  കോടിയേരി  മനസ് തുറന്നത്.

ഇഎംഎസിന്റെ കാലം മുതല്‍ സിപിഎമ്മില്‍ ഹിന്ദുക്കള്‍ അതും  ഉന്നതജാതിക്കാര്‍ മാത്രമാണ് അധികാരത്തില്‍ ഇരുന്നിട്ടുള്ളൂ.  ഇപ്പോഴാണ്  ഈഴവ ജാതിയില്‍പ്പെട്ടവരെ കൊണ്ടു വന്നത്. എന്നാല്‍ ന്യൂനപക്ഷങ്ങളെ പരിഗണിച്ചിട്ടില്ല.  എന്നിട്ടാണ് കോടിയേരിയുടെ ജാല്പനം. ഇതൊരു വര്‍ഗീയത വിഷം മാത്രമാണ്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular