Thursday, March 28, 2024
HomeUSAമലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന് (മന്ത്ര) ഉജ്ജ്വല തുടക്കം. ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2023...

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന് (മന്ത്ര) ഉജ്ജ്വല തുടക്കം. ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2023 ജൂലൈയില്‍.

ഹൂസ്റ്റണ്‍: അമേരിക്കയില്‍ പ്രവാസി സമൂഹത്തിന്റെ ഇടയില്‍ ഹൈന്ദവ ദര്‍ശനങ്ങളുടെയും സനാതന ധര്‍മ്മത്തിന്റെയും ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെയും ആശയപ്രചാരണത്തിനും വൈവിദ്ധ്യമാര്‍ന്ന സേവന കര്‍മ്മ പരിപാടികളുടെ ആവിഷ്‌ക്കരണത്തിനുമായി എന്നും നിലകൊള്ളുമെന്ന്  മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന്റെ (മന്ത്ര) യുടെ സ്ഥാപക നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്കയില്‍ പുതുതായി രൂപംകൊണ്ട ‘മന്ത്ര’യുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുയായിരുന്നു നേതാക്കള്‍.

ജനുവരി 15 ന് ഞായറാഴ്ച വൈകുന്നേരം ഷുഗര്‍ലാണ്ട് ഹൂസ്റ്റണ്‍ മാരിയറ്റ് ഹോട്ടലില്‍ ‘മന്ത്ര’യുടെ ഔപചാരിക ഉത്ഘാടനത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തില്‍ സംഘടനയുടെ സ്ഥാപക നേതാവും ട്രസ്റ്റി ബോര്‍ഡ് ചെയറുമായ ശശിധരന്‍ നായര്‍ (ഹൂസ്റ്റണ്‍) പ്രസിഡന്റ്‌റ് ഹരി ശിവരാമന്‍ (ഹൂസ്റ്റണ്‍),  പ്രസിഡണ്ട് ഇലെക്ട്   ജയചന്ദ്രന്‍ (ഷിക്കാഗോ), സെക്രട്ടറി അജിത് നായര്‍ (ഹൂസ്റ്റണ്‍), ട്രഷറര്‍ രാജു പിള്ള (ഡാളസ്) എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

‘മന്ത്ര’യുടെ ഔപചാരിക ഉത്ഘാടന ചടങ്ങു പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. വൈകുന്നരം 6 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീ സൂരജ് മങ്ങത്തായ തിരുമേനി നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി തിരുവടികള്‍ ‘സൂമില്‍’ കൂടി ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് 11 മണി വരെ നടന്ന പരിപാടികള്‍ വര്‍ണാഭമായിരുന്നു.കലാശ്രീ ഡോ. സുനന്ദ നായരുടെ സ്‌പെഷ്യല്‍ ഡാന്‍സ് പെര്‍ഫോമന്‍സ്,, ലക്ഷി പീറ്ററും സംഘവും ജുഗല്‍ ബന്ദി പെര്‍ഫോമന്‍സ്, ഷൈജ ആന്‍ഡ് ടീം അവതരിപ്പിച്ച നൃത്തം, വിദു, അഖില തുടങ്ങിയവര്‍ അവതരിപ്പിച്ച ലൈവ് മ്യൂസിക്ക് പെര്‍ഫോര്‍മന്‍സുകള്‍   തുടങ്ങിയവ കലാപരിപാടികള്‍ക്കു മാറ്റ് കൂട്ടി.രഞ്ജിത്ത് നായര്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. സുനില്‍ മേനോന്‍ പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

പത്ര സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഒരു മന്ത്രധ്വനിയായി മാറുവാന്‍ പോകുന്ന  ‘മന്ത്ര’യുടെ മിഷന്‍ ആന്‍ഡ് വിഷന്‍, സേവാ പ്രവര്‍ത്തനങ്ങള്‍, ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ തുടങ്ങിവയെപ്പറ്റി നേതാക്കള്‍ വിശദമായി സംസാരിച്ചു.അമേരിക്കയിലെ മറ്റ് ഏതൊരു ഹൈന്ദവ സംഘടനയ്ക്കും എതിരോ സമാന്തര സംഘടനയോ അല്ല ‘മന്ത്ര’..

2023 ജൂലൈ 1 മുതല്‍ 4 വരെ ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്‍ ഹൂസ്റ്റണില്‍ വച്ച് നടത്തും. കണ്‍വെന്‍ഷന്‍ ചെയറായി സുനില്‍ മേനോനെയും (ഹൂസ്റ്റണ്‍) മറ്റ്  കണ്‍വെന്‍ഷന്‍ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഒരു ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ കൊണ്ട് മാത്രം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കി നിര്‍ത്തുകയില്ല. അമേരിക്കയിലെ പുതിയ തലമുറയുടെ, യുവജനങ്ങളുടെ, കര്‍മ്മ  ശേഷിയെയും സംഘടനാ പാടവത്തെയും പൂര്‍ണമായും ഉള്‍പ്പെടുത്തി അവരെ സംഘടനയുടെ നേതൃ രംഗത്തേക്ക് കൊണ്ട് വരും. വിവിധ കര്‍മ്മപരിപാടികള്‍ പുതിയ തലമുറയുടെ വളര്ച്ചക്കുവേണ്ടി ആവിഷ്‌കരിക്കും.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മറ്റു ഹൈന്ദവ സംഘടനകളെ      ഒരു കുടക്കീഴില്‍ അണിനിരത്തി ഹൈന്ദവ ധര്‍മ്മ, സേവാ, സാംസ്‌കാരിക  കര്‍മ്മ  മണ്ഡലങ്ങളില്‍ സജീവമാക്കും. ‘ആ സംഘടനകളുടെ ഒരു ഏകോപന (ലൈസണ്‍) സമിതിയായി ‘മന്ത്ര’ പ്രവര്‍ത്തിയ്ക്കും.ഹൈന്ദവ ആശയങ്ങളെയും ആചാരങ്ങളെയും സംസ്‌കാരത്തെയും പരിചയപ്പെടുത്തുന്നതിനു മുന്‍കൈയെടുക്കും.

അമേരിക്കയിലും കേരളത്തിലും ജീവകാരുണ്യ സേവന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കും. മറ്റു മത സാമുദായിക സാമൂഹ്യ സാംസ്‌കാരിക സംഘടനകളുമായി ഈ കാര്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. അമേരിക്കയിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കയും ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായമുള്‍പ്പടെയുള്ള സഹായമെത്തിക്കുന്നതിന് ശ്രമിക്കും.

അമെരിക്കയില്‍ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയ്ക്കും ഓണ്‍ലൈന്‍ മത പഠന ക്ലാസ്സുകള്‍ക്കും തുടക്കമായെന്ന് നേതാക്കള്‍ അറിയിച്ചു. ‘മന്ത്ര’ ഒരു നോണ്‍ പൊളിറ്റിക്കല്‍ സംഘടനയായിരിക്കും. സംഘടനക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ല, അംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കാം.

അമേരിക്കയിലെ വിവിധ നഗരങ്ങളിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 501 (c) സ്റ്റാറ്റസുള്ള സംഘടന നിലവില്‍ വന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. ‘മന്ത്ര’യ്ക്കു  7 പേരുള്ള ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 30 പേരുള്ള ഒരു നാഷണല്‍ കമ്മിറ്റിയും 15 പേരുള്ള ഒരു ട്രസ്റ്റി ബോര്‍ഡും ഉണ്ടായിരിക്കും. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാന്‍ ഒരു ‘ഹെല്പ് ലൈന്‍ ‘ (helpline)  രൂപകരിച്ചിട്ടുണ്ടെന്ന്  അറിയിച്ചു.

പത്രസമ്മേളനത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ പ്രതി നിധീകരിച്ചു  ജോര്‍ജ് തെക്കേമല (ഏഷ്യാനെറ്റ്) മോട്ടി മാത്യൂ (കൈരളി ടിവി), ജീമോന്‍ റാന്നി (ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍) എന്നിവര്‍ പങ്കെടുത്തു .
റെനി കവലയില്‍ (ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്) അനഘ വാര്യര്‍ ( ജനം ടിവി  അമേരിക്ക), സുബിന്‍ ബാലകൃഷ്ണന്‍ (ജനം ടിവി, ഹൂസ്റ്റണ്‍) കൃഷ്ണജ കുറുപ്പ് ( ജനം ടീവി , ഹൂസ്റ്റണ്‍) രഞ്ജിത്ത് നായര്‍ (ധര്‍മഭൂമി ഓണ്‍ലൈന്‍ ), പ്രകാശ് വിശ്വംഭരന്‍ (ഏഷ്യാനെറ്റ്) തുടങ്ങിയവരും പങ്കെടുത്തു.

dance -Dr. Sun

Dance Laskhmi Peter

dance

group dance

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular