വടകര : വേള്‍ഡ് എക്കണോമിക്സ് ഫോറത്തിലെ പ്രസംഗത്തില്‍ സംഘാടകരുടെ വീഴ്ച മൂലം പ്രസംഗം തുടരാന്‍ കഴിയാതെ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതിനാല്‍ ആണെന്നും മോദിക്ക് പ്രസംഗിക്കാന്‍ അറിയില്ലെന്നും കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ മുന്‍പ് എഎന്‍ ഷംസീര്‍ മോദിയുടെ പ്രസംഗത്തെ പുകഴ്ത്തിയതിന്റെ വീഡിയോ ഇപ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകാര്‍ കുത്തിപ്പൊക്കി പരിഹസിക്കുകയാണ്.
മോദി ആദ്യം പ്രസംഗിക്കുക ഗരീബീ മാലോം. മോദി ഇംഗ്ലിഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്ന ആളല്ല. പക്ഷേ മനോഹരമായി ഹിന്ദി സംസാരിക്കും. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ. മറ്റേത് മൂപ്പര്‍ക്ക് ആവൂല്ല. മോദിയുടെ മുന്‍ഗാമി എന്ന് പറയുന്നയാള്‍, മൂപ്പര്‍ക്ക് മിണ്ടാന്‍ കഴിയില്ല. കടലാസ് നോക്കി വായിക്കും.അത് പറന്നുപോയാ തീര്‍ന്നു. ധന്യവാദ്. തീര്‍ന്നു.’
‘ഇദ്ദേഹത്തിന് സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ട്. ചിലര്‍ക്ക് പ്രസംഗം എന്നത് ഒരു കഴിവാണ്. ചിലര്‍ക്ക് അത് ജന്മനാ കിട്ടും. എല്ലാവരും ജനിക്കുമ്ബോള്‍ പ്രാസംഗികന്‍ ഒന്നുമല്ല. സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്. ഏതു സദസ്സിന് അകത്തും പോയി പ്രസംഗിക്കാന്‍ കഴിവുള്ള ആളാണ് മോദി..’- ഷംസീര്‍ അന്ന് പ്രസംഗിച്ചത് ഇങ്ങനെയാണ്. ഈ വിഡിയോയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ കുത്തിപ്പൊക്കുന്നത്.