Saturday, April 20, 2024
HomeKeralaമാരക ലഹരി മരുന്നും കഞ്ചാവുമായി വന്ന അഞ്ചുപേരെ സാഹസികമായി പിടികൂടി

മാരക ലഹരി മരുന്നും കഞ്ചാവുമായി വന്ന അഞ്ചുപേരെ സാഹസികമായി പിടികൂടി

കുമളി (ഇടുക്കി): മാരക ലഹരി മരുന്നും കഞ്ചാവുമായി അതിര്‍ത്തി ചെക്കുപോസ്റ്റ് വെട്ടിച്ച്‌ കടന്ന അഞ്ചംഗ സംഘത്തെ എക്സൈസ് സംഘം പിന്‍തുടര്‍ന്ന് സാഹസികമായി പിടികൂടി.

സംസ്ഥാന അതിര്‍ത്തിയിലെ കുമളി എക്സൈസ് ചെക്കു പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് അഞ്ചംഗ സംഘം അധികൃതരെ വെട്ടിച്ച്‌ കടന്നത്. സംഘത്തിന്‍റെ പക്കല്‍നിന്നും രണ്ടര ഗ്രാം മാരകലഹരി മരുന്നായ എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

തിരുവനന്തപുരം സ്വദേശികളായ കവടിയാര്‍ മഴുവന്‍ചേരി വിജിന്‍ (29), കുടപ്പനകുന്ന് ചൂഴാംപാല കരയില്‍ നിധീഷ് (28), കവടിയാര്‍ കിരണ്‍ (29), കുറവന്‍കോണം കരയില്‍ പ്രശോഭ് പ്രേം (27) വലിയ തുറ,കൊച്ച്‌ തേപ്പ് ഡൈന സുരേഷ് (22) എന്നിവരാണ് പിടിയിലായത്. ഇവരെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​ ചെയ്തു.

എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന അഞ്ചംഗ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ അറുപത്തിമൂന്നാം മൈലിലെ പെട്രോള്‍ പമ്ബില്‍ കയറ്റി ഒളിപ്പിച്ച്‌ രക്ഷപ്പെടാന്‍ സംഘം ശ്രമം നടത്തിയിരുന്നു. പിന്‍തുടര്‍ന്ന് ജീപ്പില്‍ എത്തിയ എക്സൈസ് സംഘം കാര്‍ കണ്ടെത്തിയതോടെ വാഹനം അമിതവേഗതയില്‍ ഓടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമം നടത്തി.

ഇതിനിടെ പെട്രോള്‍ പമ്ബിലെ സിമന്‍റ്​ കെട്ടിലിടിച്ച്‌ ടയര്‍ പഞ്ചറായതോടെയാണ് സംഘം പിടിയിലായത്. എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ കൃഷ്ണകുമാര്‍, സേവ്യര്‍, രാജ് കുമാര്‍, ശശികല, പ്രമോദ്, ദീപു കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്.

തിരുവനന്തപുരത്ത് ഹോട്ടല്‍, കാറ്ററിംഗ് വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായ യുവാക്കള്‍, ഇവര്‍ക്കൊപ്പം പിടിയിലായ യുവതി ദുബൈയില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മുമ്ബ്, ബംഗളൂരുവില്‍നിന്നും 20,000 രൂപയ്ക്ക് വാങ്ങിയതാണ് മയക്കുമരുനെന്ന് പിടിയിലായവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞു. പതിവായി ഇത് ഉപയോഗിക്കാറുണ്ടെന്നും വാഗമണ്ണില്‍ താമസത്തിനെത്തിയ സംഘം തമിഴ്നാട്ടില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങി വരുംവഴിയാണ് പിടിയിലായതെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular