Thursday, April 25, 2024
HomeIndiaപണി മുടക്കിയത് നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ അല്ല, സംഘാടകര്‍ക്ക് പറ്റിയ വീഴ്ച: പ്രസംഗം നിര്‍ത്തിയത് അവര്‍...

പണി മുടക്കിയത് നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ അല്ല, സംഘാടകര്‍ക്ക് പറ്റിയ വീഴ്ച: പ്രസംഗം നിര്‍ത്തിയത് അവര്‍ പറഞ്ഞിട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിച്ചപ്പോള്‍ ടെലി പ്രോംപ്റ്റര്‍ പണി മുടക്കിയതിനാല്‍ പ്രസംഗം തുടരാതെ അന്തംവിട്ടു നിന്നെന്ന് വീഡിയോ മുറിച്ചു മാറ്റി കോണ്‍ഗ്രസും അവരുടെ അനുകൂല മാധ്യമങ്ങളും പ്രചരിച്ചിരുന്നു.

ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി പങ്കുവെച്ചു കൊണ്ട് പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്തിരുന്നു. ‘ഇത്രയ്ക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാന്‍ സാധിക്കുന്നില്ല’ എന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

കൂടാതെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംപി എംഎല്‍എമാര്‍ ഉള്‍പ്പെടെ നേതാക്കളും പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ട്രോളും ഇറങ്ങി. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. പ്രധാനമന്ത്രി മോദി പ്രദംഗം നിര്‍ത്തിയത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ സംഘാടകര്‍ പറഞ്ഞിട്ട് തന്നെയാണെന്ന് ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് അനുകൂല ഇംഗ്ലീഷ് മാധ്യമമായ മുഹമ്മദ് സുബൈറിന്റെ ഓള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘വേള്‍ഡ് ഇക്കണോമിക് ഫോറം സംഘാടകര്‍ക്ക് പറ്റിയ വീഴ്ചയാണ് മോദിയുടെ പ്രസംഗം മുറിയാന്‍ കാരണം. മോദി പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പ് അദ്ദേഹത്തെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ക്ലൗസ് ഷ്വാബ് പരിചയപ്പെടുത്തിയിരുന്നില്ല. സൗഹൃദ സംഭാഷണത്തിനു ശേഷം മോദി പ്രസംഗം ആരംഭിച്ചു. 2 മിനിറ്റ് 9 സെക്കന്റിനു ശേഷം സംഘാടകര്‍ ഇടപെടുന്നു. എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ ശബ്ദവും ദ്വിഭാഷിയുടെ ശബ്ദവും കേള്‍ക്കാന്‍ കഴിയുന്നുണ്ടോ എന്ന് ചോദിക്കാന്‍ ആവശ്യപ്പെടുന്നു. ഉണ്ടെന്ന് ഷ്വാബ് പറയുന്നു. തെറ്റ് മനസ്സിലാക്കിയ ഷ്വാബ് 2 മിനിറ്റ് 42 സെക്കന്റില്‍ പറയുന്നു അദ്ദേഹത്തെ ആദ്യം പരിചയപ്പെടുത്താം, എന്നിട്ട് ആരംഭിക്കാം എന്ന്. 5 മിനിറ്റ് 50 സെക്കന്റ് മുതല്‍ മോദി പ്രസംഗം ആദ്യം മുതല്‍ തുടങ്ങുന്നു.’

ശബ്ദം ചെക്ക് ചെയ്യാന്‍ മോദിയോട് ആവശ്യപ്പെടുന്നത് കേള്‍ക്കാം. ഇതാണ് നടന്നതെന്ന് ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ച പോസ്റ്റിലും പറയുന്നു. വെര്‍ച്വല്‍ സമ്മേളനത്തില്‍ അവതാരകനായ ലോക സാമ്ബത്തിക ഫോറം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുന്‍പ് മോദി പ്രസംഗം ആരംഭിച്ചു. ഇത് മോദിയുടെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാല്‍, ലോക സാമ്ബത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലില്‍ അപ്പോള്‍ ലൈവ് ആരംഭിച്ചിട്ടില്ല.മോദി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂര്‍ത്തിയായിട്ടില്ല എന്ന് മോദിയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു.

മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാള്‍ മോദിയോടു പറയുന്ന ശബ്ദം വിഡിയോയില്‍ കേള്‍ക്കാം. അപ്പോഴാണ് മോദി, ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കുകയും സാമ്ബത്തികഫോറം സംഘാടകരോട് കേള്‍ക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്. ആശയക്കുഴപ്പം മനസ്സിലാക്കിയതോടെ മോദി പ്രസംഗം നിര്‍ത്തി. തുടര്‍ന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. അപ്പോഴാണ് സാമ്ബത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലില്‍ ലൈവ് ആരംഭിക്കുന്നത്. തുടര്‍ന്നു മോദി വീണ്ടും പ്രസംഗിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular