Saturday, April 20, 2024

കൊച്ചി: ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍. ഇയാള്‍ക്കായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ‘വിമന്‍ എഗെയ്‌നിസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തെക്കുറിച്ച്‌ പരാതിക്കാരി ആദ്യം വെളിപ്പെടുത്തിയത്.

ശ്രീകാന്ത് വെട്ടിയാരെ തനിക്ക് വര്‍ഷങ്ങളായി അറിയാം. അങ്ങോട്ട് മിണ്ടിയില്ലേലും അയാള്‍ മെസേജ് നിരന്തരം അയച്ചു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതല്‍ തന്നോട് ഒരു പ്രത്യേക തരം കെയര്‍ അയാള്‍ കാണിക്കാന്‍ തുടങ്ങി. ഭയങ്കര സ്നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാന്‍ ആണെന്ന് എന്നെ വിശ്വസിപ്പിച്ചിരുന്നെന്നും പരാതിക്കാരി പരാതിക്കാരി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular