Thursday, April 25, 2024
HomeUSAഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 28 ന് ശനിയാഴ്ച

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 28 ന് ശനിയാഴ്ച

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു.

ആഘോഷപരിപാടികൾ ഓഗസ്റ്റ് 28 ന് ശനിയാഴ്ച വൈകുന്നേരം 6 മുതൽ മലയാളി അസ്സോസിയേഷന്റെ ആസ്ഥാന കേന്ദ്രമായ കേരളാ  ഹൗസിൽ വച്ച് നടത്തപ്പെടും (1415, Packer Ln, Stafford, TX 77477) മിസൗറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ട് മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്യും. എച്ച്ആർഎ പ്രസിഡണ്ട് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിയ്ക്കും.

റാന്നി എംഎൽഎ പ്രമോദ് നാരായണൻ, മുൻ എംഎൽഎ രാജു ഏബ്രഹാം, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ റാന്നി എന്നിവർ റാന്നിയിൽ നിന്നും ഓണാശംസകൾ അറിയിക്കും.

ചെണ്ടമേളം,വള്ളംകളി, അടിപൊളി പാട്ടുകൾ, മാവേലിയുടെ എഴുന്നള്ളത്ത്, അത്ത പൂക്കളം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ “റാന്നി മന്നനെയും” “റാന്നി മങ്ക” യെയും ആഘോഷ മദ്ധ്യേ തിരഞ്ഞെടുക്കും. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷങ്ങൾ സമാപിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്തുന്നത്. മുൻകൂട്ടി പേരു കൾ  രജിസ്റ്റർ ചെയ്തവർക്കായി ആഘോഷം പരിമിതപ്പെടുത്തിരിക്കയാണെന്ന് സംഘാടകർ അറിയിച്ചു.

ഗീതു ജേക്കബ് (ഫസ്റ്റ് സ്റ്റെപ് മോർട്ട്ഗേജ്), പ്രിയൻ ജേക്കബ് (ജോബിൻ ആൻഡ് പ്രിയൻ റിയൽ എസ്റ്റേറ്റ് ടീം), സന്ദീപ് തേവർവേലിൽ (പെറി ഹോംസ് സെയിൽസ് കൺസൽട്ടൻറ് ) ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ്, ഷിജു ഏബ്രഹാം ഫൈനാൻഷ്യൽ സെർവിസസ്‌) റജി.വി.കുര്യൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വാൽവ് ) അനിൽ ജനാർദ്ദനൻ  (ഓഷിയാനാസ് റെന്റൽസ്), സാഖ് ഓഡിയോ എന്നിവരാണ് സ്പോൺസർമാർ.

ജനറൽ കൺവീനർ ബിജു സഖറിയയുടെ നേതൃത്വത്തിൽ റോയ് തീയാടിക്കൽ,ജിൻസ് മാത്യു കിഴക്കേതിൽ, ബിനു സഖറിയ, വിനോദ് ചെറിയാൻ, സജി ഇലഞ്ഞിക്കൽ, ജോയ് മണ്ണിൽ, ബാബു കൂടത്തിനാലിൽ, ഷിജു ജോർജ്, മെവിൻ പാണ്ടിയത്ത്  തുടങ്ങിയവർ കൺവീനർമാരായി ആഘോഷത്തിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്,

ജീമോൻ റാന്നി (പ്രസിണ്ടന്റ്) – 407 718 4805
ജിൻസ് മാത്യു കിഴക്കേതിൽ (സെക്രട്ടറി) – 832 278 9858
റോയ് തീയാടിക്കൽ (ട്രഷറർ) – 832 768 2860
ബിജു സഖറിയ (ജനറൽ കൺവീനർ) – 281 919 4709

പി.പി. ചെറിയാൻ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular