Thursday, March 28, 2024
HomeKeralaഗ്യാസ് സിലിണ്ടറുമായി വന്ന കാര്‍ തലകുത്തി മറിഞ്ഞു, പെട്രോള്‍ ചോര്‍ന്നിട്ടും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

ഗ്യാസ് സിലിണ്ടറുമായി വന്ന കാര്‍ തലകുത്തി മറിഞ്ഞു, പെട്രോള്‍ ചോര്‍ന്നിട്ടും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

പത്തനംതിട്ട: വാര്യാപുരം വളവില്‍ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നിമാറി കല്ലില്‍ ഇടിച്ച്‌ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു.

കാറിലുണ്ടായിരുന്ന ഇലന്തൂര്‍ വാര്യാപുരം സ്വദേശികളായ ജോസ് (61), ഭാര്യ അന്നമ്മ (55) എന്നിവര്‍ അത്ഭുതകരമായി രക്ഷപെട്ടു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. കാറില്‍ നിന്ന് പെട്രോള്‍ ചോരുന്നുണ്ടായിരുന്നു. ഇന്ന് നടക്കേണ്ട മകന്റെ കല്യാണത്തിന് ചെങ്ങന്നൂരില്‍ നിന്ന് ഗ്യാസ് സിലിണ്ടറുമായി വാര്യാപുരത്തേക്ക് വരികയായിരുന്നു ദമ്ബതികള്‍. മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തി ഹുണ്ടായി സാന്‍ട്രോ കാര്‍ വര്‍ക് ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ പെട്രോള്‍ ലീക്ക് നിയന്ത്രിക്കുകയും ഗ്യാസ് സലിണ്ടറുകള്‍ മാറ്റുകയും ചെയ്തു.

കാറിന്റെ ഗ്ലാസ് വെട്ടിപ്പൊളിച്ചാണ് ദമ്ബതികളെ പുറത്തെടുത്തത്. മുഖത്തും കൈകാലുകളിലും ചതവു പറ്റിയ നിലയില്‍ ദമ്ബതികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular