Friday, March 29, 2024
HomeIndiaകൗതുകമായി അറുപതാം കല്യാണം: ദമ്ബതികള്‍ വീണ്ടും വിവാഹ മണ്ഡപത്തില്‍

കൗതുകമായി അറുപതാം കല്യാണം: ദമ്ബതികള്‍ വീണ്ടും വിവാഹ മണ്ഡപത്തില്‍

മൂ​ന്നാ​ര്‍: അ​റു​പ​തി‍െന്‍റ നി​റ​വി​ല്‍ കൊ​ട്ടും കു​ര​വ​യു​മാ​യി വീ​ണ്ടും മി​ന്നു​കെ​ട്ടി മൂ​ന്നാ​റി​ലെ ദ​മ്ബ​തി ജോ​ഡി​ക​ള്‍.

ഗൃ​ഹ​നാ​ഥ‍‍െന്‍റ 60 പി​റ​ന്നാ​ളി​ന് ന​ട​ത്തു​ന്ന ത​മി​ഴ് ജ​ന​ത​യു​ടെ ആ​ഘോ​ഷ​മാ​യ അ​റു​പ​താം ക​ല്യാ​ണം എ​ന്ന ച​ട​ങ്ങി​ലാ​ണ് ര​ണ്ടു​ജോ​ഡി ദ​മ്ബ​തി​ക​ള്‍ വീ​ണ്ടും ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ ക​യ​റി​യ​ത്. മൂ​ന്നാ​ര്‍ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍​വെ​ച്ചാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍​ക്ക് കൗ​തു​ക​മാ​യ ക​ല്യാ​ണം. ല​ക്ഷ്മി വി​രി​പാ​റ സ്വ​ദേ​ശി​ക​ളാ​യ ഷ​ണ്‍​മു​ഖ​യ്യ – ഷ​ണ്‍​മു​ഖ​ന​ദി ദ​മ്ബ​തി​ക​ളും ക​ന്നി​മ​ല ലോ​വ​ര്‍ ഡി​വി​ഷ​നി​ലെ ശെ​ല്‍​വ​രാ​ജ് – ല​ളി​ത ദ​മ്ബ​തി​ക​ളു​മാ​ണ് ഒ​രേ വേ​ദി​യി​ല്‍ വീ​ണ്ടും ‘വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​കു​ടും​ബ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​വും കാ​ണി​ക​ള്‍​ക്ക് കൗ​തു​ക​മാ​യി. ശെ​ല്‍​വ​രാ​ജി‍െന്‍റ ര​ണ്ട് ആ​ണ്‍​മ​ക്ക​ള്‍ വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത് ഷ​ണ്‍​മു​ഖ​ത്തി‍െന്‍റ ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ​യാ​ണ്. ഇ​രു​കു​ടും​ബ​ത്തി​ലെ​യും മ​ക്ക​ളു​ടെ​യും കൊ​ച്ചു​മ​ക​ളു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ക​ല്യാ​ണ​വും ന​ട​ന്ന​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് 60 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ക​യോ ഭ​ര്‍​ത്താ​വി​ന് 60 വ​യ​സ്സ് തി​ക​യു​ക​യോ ചെ​യ്യു​മ്ബോ​ള്‍ ന​ട​ത്തു​ന്ന ച​ട​ങ്ങാ​ണ് അ​റു​പ​താം ക​ല്യാ​ണം. വി​വാ​ഹം ക​ഴി​ച്ച സ​മ​യ​ത്ത് അ​ണി​യി​ച്ച ഒ​രു​ക്ക​ങ്ങ​ളും വേ​ഷ​ങ്ങ​ളും ധ​രി​ച്ച്‌ പ​ഴ​യ താ​ലി​യു​ടെ മാ​തൃ​ക അ​ണി​യി​ക്കു​ന്ന​താ​ണ് ക​ല്യാ​ണം. താ​ലി​കെ​ട്ട്, പൂ​മാ​ല ചാ​ര്‍​ത്ത​ല്‍, മോ​തി​രം മാ​റ്റം തു​ട​ങ്ങി പ​ഴ​യ ച​ട​ങ്ങു​ക​ളെ​ല്ലാം ഇ​വി​ടെ​യു​മു​ണ്ട്. ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​ദ്യ​യൊ​ക്കെ ത​യാ​റാ​ക്കി ന​ട​ത്തു​ന്ന ച​ട​ങ്ങ് സ​ന്തു​ഷ്ട കു​ടും​ബ​ത്തി‍െന്‍റ ല​ക്ഷ​ണ​മാ​യി ക​രു​ത​പ്പെ​ടു​ന്നു.

വി​വാ​ഹ​ജീ​വി​ത​ത്തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും തു​ട​ര്‍ന്നു​ള്ള വി​വാ​ഹ​മോ​ച​ന​ങ്ങ​ളും ഏ​റി​വ​രു​ന്ന പു​തു​ത​ല​മു​റ​ക്ക്​ വ​ര്‍ഷ​ങ്ങ​ള്‍ നീ​ണ്ട ദാ​മ്ബ​ത്യ​ജീ​വി​ത​ത്തി‍െന്‍റ വി​ജ​യ​മാ​തൃ​ക​യാ​ണ്​ ഈ ​ര​ണ്ട് ദ​മ്ബ​തി​ക​ള്‍. ക്ഷേ​ത്ര​പൂ​ജാ​രി ശ​ങ്ക​ര​നാ​രാ​യ​ണ‍െന്‍റ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular